Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റിങ്ങല്‍...

ആറ്റിങ്ങല്‍ ഇരട്ടക്കൊല: വിചാരണ ഒക്ടോബര്‍ 12 മുതല്‍

text_fields
bookmark_border
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം വായിച്ചു. കുറ്റപത്രം വായിച്ച് കേട്ട പ്രതികളായ ടെക്നോപാര്‍ക്കില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്ന നിനോ മാത്യുവും അനുശാന്തിയും കുറ്റം നിഷേധിച്ചു. കേസില്‍ വിചാരണ ഒക്ടോബര്‍ 12ന് ആരംഭിക്കും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെയാണ് ആദ്യം വിസ്തരിക്കുക. പ്രതികള്‍ക്കെതിരെ കൊലപാതകം,കൊലപാതകത്തിന് പ്രേരണ, ഗൂഢാലോചന, വധശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍, അശ്ളീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ടെക്നോപാര്‍ക്കില്‍ സഹപ്രവര്‍ത്തകരായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധമാണ് അനുശാന്തിയുടെ മൂന്നര വയസ്സുള്ള മകളുടെയും ഭര്‍തൃ മാതാവിന്‍െറയും കൊലപാതകത്തില്‍ കലാശിച്ചത്. കാമുകനുമായി ജീവിക്കാന്‍ ഭര്‍ത്താവിനെ ഉള്‍പ്പെടെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. 2014 ഏപ്രില്‍ 16ന് ഉച്ചക്ക് 12.15ഓടെയാണ് ഒന്നാം പ്രതി നിനോ മാത്യു, മൂന്നര വയസ്സുകാരി സ്വാസ്തികയേയും ലിജീഷിന്‍െറ മാതാവ് ഓമനയെയും തലക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ലിജീഷിന് മാരക മുറിവേറ്റെങ്കിലും രക്ഷപ്പെട്ടു. കവര്‍ച്ചക്ക് വേണ്ടിയുള്ള കൊലപാതകമാണെന്ന് വരുത്താന്‍ ഇവരുടെ ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. കൊലപാതകം നടന്ന അന്നുതന്നെ ഒന്നും രണ്ടും പ്രതികളായ നിനോമാത്യുവിനെയും അനുശാന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി ഒരുമിച്ച് ജീവിക്കുന്നതിന് ഇരുവരും ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിന് താമസിച്ചിരുന്ന വീടിന്‍െറ വഴിയും മുറികളുടെയും മറ്റും ദൃശ്യങ്ങളും വിഡിയോയില്‍ പകര്‍ത്തി അനുശാന്തി നിനോമാത്യുവിന് കൈമാറിയിരുന്നു. സംഭവദിവസം വെട്ടുകത്തി, പ്രത്യേകം തയാറാക്കിയ കനമുള്ള ബേസ്ബാള്‍ സ്റ്റിക്, മുളകുപൊടി, കൈയുറ എന്നിവയുമായി നിനോമാത്യു അനുശാന്തിയുടെ വീട്ടിലത്തെി. കതക് തുറന്നുവന്ന ഓമനയോട് മകന്‍ ലിജീഷിനെ ഫോണില്‍ വിളിച്ച് വരുത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അടുക്കളയില്‍ വെച്ച് ബാഗില്‍ കരുതിയിരുന്ന ബേസ്ബാള്‍സ്റ്റിക് കൊണ്ട് ഓമനയെ തലക്കടിച്ച് വീഴ്ത്തിയശേഷം കഴുത്ത് വെട്ടിമുറിച്ചു. നിലവിളികേട്ട് ഓടിയത്തെിയ സ്വാസ്തികയെ തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. അരമണിക്കൂറിന് ശേഷം വീട്ടിലത്തെിയ ലിജീഷിന്‍െറ മുഖത്തേക്ക് വാതിലിന്‍െറ മറവില്‍ നിന്ന നിനോമാത്യു മുളകുപൊടി എറിഞ്ഞു. എന്നാല്‍, ലക്ഷ്യം തെറ്റിയെന്ന് മനസ്സിലാക്കിയ ഇയാള്‍ വെട്ടുകത്തികൊണ്ട് ലിജീഷിന്‍െറ തലയില്‍ വെട്ടി. ഒറ്റ വെട്ടില്‍ ഇടതുചെവി അറ്റ് തലയില്‍ മാരക പരിക്കേറ്റു. രക്തത്തില്‍ കുളിച്ച ലിജീഷ് മുന്‍വശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. നിനോ മാത്യു ഫോട്ടോയിലൂടെയും വിഡിയോയിലൂടെയും മനസ്സിലാക്കിയിരുന്ന പിറകുവശത്തെ വഴിയിലൂടെ രക്ഷപ്പെട്ടു എന്നാണ് പ്രോസിക്യൂ ഷന്‍ കേസ്. ലിജീഷ് ഉള്‍പ്പെടെ 64 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് വിസ്തരിക്കുന്നത്. 66 രേഖകളും 42 തൊണ്ടിമുതലുകളും തെളിവിനായി പരിഗണിക്കും. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത്കുമാര്‍ ഹാജരായി. നിനോമാത്യുവിനുവേണ്ടി അഡ്വക്കറ്റ് ശാസ്തമംഗലം അജിത്കുമാറും അഡ്വ. വിഷ്ണുവും അനുശാന്തിക്കുവേണ്ടി അഡ്വക്കറ്റ് മുരുക്കുംപുഴ വിജയകുമാറുമാണ് ഹാജരാകുന്നത്.
Show Full Article
TAGS:
Next Story