Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2015 7:28 PM IST Updated On
date_range 20 Nov 2015 7:28 PM ISTപ്രതിസന്ധികള്‍ക്കിടയിലും ചെയ്യാനേറെ –മേയര്‍
text_fieldsbookmark_border
തിരുവനന്തപുരം: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കോര്‍പറേഷനില്‍ ഭരണം സങ്കീര്‍ണമാകുമെങ്കിലും യുവനേതൃത്വം എന്ന നിലയില്‍ മേയര്‍ വി.കെ. പ്രശാന്തിന് നിറവേറ്റാന്‍ ചുമതലകളേറെ. അടിപതറി വീണെങ്കിലും പാര്‍ട്ടിയിലെ വമ്പന്മാര്‍ നോട്ടമിട്ടതാണ് മേയര്‍ കസേര. അവിടെയാണ് ഒരു ചെറുപ്പക്കാരന്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. കസേര അത്ര സുഖകരമായിരിക്കില്ളെന്ന് അറിയാമെങ്കിലും അവിടെ പാര്‍ട്ടിയും മുന്നണിയും പ്രശാന്തിനൊപ്പമുണ്ടെന്നത് കരുത്താണ്. കക്ഷിനിലയില്‍ നേരിയ ഭൂരിപക്ഷത്തിന്‍െറ ബലത്തിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ടത്. അതുകൊണ്ട് മുന്നോട്ടുള്ള പാതയെക്കുറിച്ചും പ്രശാന്തിന് ധാരണയേറെയുണ്ട്. ജയന്‍ബാബുവിനുശേഷം മേയര്‍ സ്ഥാനത്തേക്കത്തെുന്ന യുവാവെന്ന ബഹുമതി 34 കാരനായ പ്രശാന്തിന് സ്വന്തം. തലസ്ഥാന കോര്‍പറേഷന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ചരിത്രം കൂടിയാണ് ഇതിലൂടെ പ്രശാന്ത് എഴുതിച്ചേര്‍ത്തത്. നഗരം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പ്രശാന്തിന് കാഴ്ചപ്പാടുകള്‍ ഏറെയാണ്. നഗരത്തിലെ മാലിന്യപ്രശ്നം തന്നെയാണ് ആദ്യപരിഗണന. മുന്‍ ഭരണസമിതി നടപ്പാക്കിയ വികേന്ദ്രീകൃത മാലിന്യപദ്ധതികളുമായി മുന്നോട്ട് പോകും. ചെറിയ മാലിന്യ പ്ളാന്‍റുകള്‍ ആവിഷ്കരിച്ച് നടപ്പാക്കും. മാലിന്യപ്രശ്നത്തില്‍ ജനങ്ങളെ ബോധവത്കരിക്കേണ്ട ആവശ്യമുണ്ട്. മാലിന്യം വലിച്ചെറിയുന്ന പ്രവണത ഇപ്പോഴും കാണുന്നു. ഇതൊക്കെ നിര്‍ത്തണമെങ്കില്‍ ബോധവത്കരണം വേണം. ബഹുനിലകെട്ടിടങ്ങളിലും മൂന്ന് നിലയും അതിന് മുകളിലുമുള്ളവക്കും മാലിന്യസംസ്കരണ പ്ളാന്‍റുകള്‍ നിര്‍ബന്ധമാക്കും. അതില്‍ വിട്ടുവീഴ്ചയില്ല. നേരിയ ഭൂരിപക്ഷമാണെങ്കിലും എല്ലാവരെയും വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ. ഏവര്‍ക്കും സ്വീകാര്യമായ നടപടി മാത്രമേ എടുക്കൂ. കൗണ്‍സിലിലെ ചര്‍ച്ചയിലാണ് വിശ്വാസം. കൗണ്‍സിലിലേറെയുള്ളത് യുവാക്കളാണ്. അവര്‍ ക്രിയാത്മക ചര്‍ച്ചയിലാകും ശ്രദ്ധയൂന്നുകയെന്ന് വിശ്വസിക്കുന്നു. ഇപ്പോഴുള്ളത് കടുത്ത പ്രതിസന്ധിയാണെന്നത് സമ്മതിക്കുന്നു. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും ഇല്ളെന്നാണ് വിശ്വാസം. മാസ്റ്റര്‍ പ്ളാനുമായി ബന്ധപ്പെട്ട് ഏറെ പ്രക്ഷോഭങ്ങളുയര്‍ന്ന പ്രദേശത്തുനിന്നാണ് മികച്ച വിജയം നേടിയത്തെിയത്. എന്തായാലും ഈ മാസ്റ്റര്‍ പ്ളാന്‍ റദ്ദാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാറാണ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നത്. ഈ മാസ്റ്റര്‍ പ്ളാന്‍ ജനവിരുദ്ധമാണ്. സ്ത്രീകള്‍ക്ക് പാതിരാത്രിയിലും ഇറങ്ങിനടക്കാന്‍ കഴിയുന്നരീതിയില്‍ നഗരത്തെ മാറ്റണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ പിന്തുണ വേണം. ഷീ ടോയ്ലറ്റുകള്‍ പോലെയുള്ള സ്ത്രീസൗഹൃദ പദ്ധതികള്‍ വ്യാപകമാക്കും. പ്രതിപക്ഷനിരയില്‍ വലിയ കക്ഷിയായി ബി.ജെ.പിയാണ് ഉള്ളത്. വിരുദ്ധചേരിയിലാണെങ്കിലും ഭരണത്തില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം കരിയില്‍ ലക്ഷ്മി നിവാസില്‍ പഞ്ചായത്ത് മുന്‍ ജീവനക്കാരന്‍ എസ്. കൃഷ്ണന്‍െറയും ജെ. വസന്തയുടെയും മകനാണ്. ഭാര്യ: രാജി. മകള്‍: ആലിയ ഒന്നാം ക്ളാസില്‍ പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story