പൂട്ടിയ ഹോട്ടലിൽ ചീട്ടുകളി; 18 പേർ പിടിയിൽ, പിടിച്ചെടുത്തത് 10 ലക്ഷം രൂപ

18:30 PM
30/06/2020

ചാലക്കുടി: അടച്ചുപൂട്ടിയ ഹോട്ടൽ കേന്ദ്രീകരിച്ച്  ചീട്ടുകളി നടത്തിയ സംഘം പിടിയിൽ. പരിശോധനയിൽ 18 പേർ പിടിയിലായി. ഇവരിൽ നിന്നു പത്തു ലക്ഷത്തോളം രൂപയും ചീട്ടുകളി സാമഗ്രികളും പിടികൂടി. ചാലക്കുടി പോട്ടയിൽ നാഷണൽ ഹൈവേയോട് ചേർന്ന ഹോട്ടലിലാണ് ചീട്ടുകളി നടന്നിരുന്നത്.

 

എലിഞ്ഞിപ്ര കൊട്ടാരം വീട്ടിൽ സതീഷ്, പോട്ട കോമ്പാറ വീട്ടിൽ അനിൽ, ഒല്ലൂർ പുതുവീട്ടിൽ വിജേഷ്, തൃപ്രയാർ എടമുട്ടം കാരയിൽ സന്തോഷ്, എടത്തുരുത്തി കൊല്ലാറ വീട്ടിൽ ജിനൻ, മതിലകം വാക്കേ കാട്ടിൽ വീട്ടിൽ ജയരാജ്, വെള്ളാങ്കല്ലൂർ കാണിയത്ത് വീട്ടിൽ വിഷ്ണു, കൊടുങ്ങല്ലൂർ എസ്.എൻ പുരം വൻ പറമ്പിൽ വീട്ടിൽ സുരേഷ്, കുറ്റിച്ചിറ പോസ്റ്റോഫീസിനു സമീപം ഈനാമ്പിള്ളി വീട്ടിൽ വിജു, ഇരിങ്ങാലക്കുട ഊരകം മൂലയിൽ വീട്ടിൽ അനൂപ്, ഇരിങ്ങാലക്കുട കരുവന്നൂർ കുണ്ടായിൽ വീട്ടിൽ വിപിൻ, പേരാമ്പ്ര ചെരുപറമ്പിൽ വീട്ടിൽ സുഭാഷ്, ചാലക്കുടിഎലിഞ്ഞിപ്ര മൂഞ്ഞേലി വീട്ടിൽ ലിന്‍റോ, പോട്ട വെളിയത്തു പറമ്പിൽ വീട്ടിൽ സിറാജ് എന്നിവരാണ് പിടിയിലായത്.

ഏതാനും നാളുകളായി ഈ ഹോട്ടൽ അടഞ്ഞുകിടക്കുകയായിരുന്നു. ചാലക്കുടിയിലെ ചില ഭാഗങ്ങൾ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കെയാണ് സംഘം ഒ സാഹചര്യത്തിലാണ് ലോക്ഡൗൺ ലംഘിച്ച് ഇവർ ചീട്ടുകളിച്ചത്.

പൊലീസ് വരുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാൻ നിരവധി പേരെ നിർത്തിയിരുന്നു. രാവിലെ മുതൽ വേഷം മാറി ഓട്ടോറിക്ഷയിലും മറ്റും സഞ്ചരിച്ചാണ് പൊലീസ് സംഘം ഹോട്ടലിൽ ചീട്ടുകളി കണ്ടെത്തിയത്. ചാലക്കുടി ഡി.വൈ.എസ്പി സി.ആർ. സന്തോഷിന്‍റെ നിർദ്ദേശാനുസരണം സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, എസ്.ഐമാരായ എം.എസ് ഷാജൻ, സജി വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Loading...
COMMENTS