വീണ്ടും മോഷണം

  • ആളില്ലാത്ത വീടുകളിൽ കവർച്ച; സ്വർണവും പണവും നിരീക്ഷണ കാമറയും കവർന്നു 

  • ആഴ്ചകൾക്ക് മുമ്പ് എ​ട​ക്ക​ഴി​യൂ​രി​ൽ ര​ണ്ടി​ട​ത്തും  ബ്ലാ​ങ്ങാ​ട് പ​ള്ളി പ​രി​സ​ര​ത്തും മോ​ഷ​ണ​ം നടന്നിരുന്നു

12:05 PM
17/02/2020

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച. സ്വ​ർ​ണ​വും പ​ണ​വും നി​രീ​ക്ഷ​ണ കാ​മ​റ​യും ക​വ​ർ​ന്നു. മ​ണ​ത്ത​ല കാ​റ്റാ​ടി റോ​ഡി​ൽ ഫി​ഷ​റീ​സ് ഓ​ഫി​സി​നു സ​മീ​പം കു​റ്റി​യി​ൽ ശ​ശി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്.  മൂ​ന്നൂ​റോ​ളം മീ​റ്റ​ർ അ​ക​ലെ മ​ണ​ത്ത​ല ത​ല​ക്കാ​ട്ട് അ​നൂ​പി​​െൻറ വീ​ട്ടി​ൽ​നി​ന്നാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ മോ​ഷ്​​ടി​ച്ച​ത്. വീ​ട്ടു​കാ​ർ ഞാ​യ​റാ​ഴ്​​ച തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​മ​റി​യു​ന്ന​ത്. മു​ൻ​വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്​​ടാ​വ് മു​റി​ക​ളി​ലെ നാ​ല് അ​ല​മാ​ര​ക​ളാ​ണ് കു​ത്തി​പ്പൊ​ളി​ച്ച​ത്. വ​സ്ത്ര​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും വാ​രി​വ​ലി​ച്ചു പു​റ​ത്തി​ട്ടു. ന​വ​ര​ത്നം പ​തി​ച്ച 10 ഗ്രാം ​വ​രു​ന്ന മോ​തി​രം, പൂ​ജാ​മു​റി​യി​ൽ​നി​ന്ന്​ ദേ​വി​യു​ടെ ഒ​രു​പ​വ​ൻ ആ​ഭ​ര​ണം, കാ​മ​റ, റാ​ഡോ വാ​ച്ച്, 6000 രൂ​പ എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്.

ശ​ശി​യും കു​ടും​ബ​വും ശ​നി​യാ​ഴ്ച വൈ​കീ​ട്ട് പേ​ര​ക​ത്തെ ഭാ​ര്യ​ഗൃ​ഹ​ത്തി​ൽ പോ​യ​താ​യി​രു​ന്നു. അ​നൂ​പ്  മ​ണ​ത്ത​ല​യി​ൽ പു​തു​താ​യി പ​ണി​യി​ച്ച വീ​ട്ടി​ൽ ക​ഴി​ഞ്ഞ​മാ​സ​മാ​ണ് താ​മ​സം തു​ട​ങ്ങി​യ​ത്.  അ​നൂ​പും കു​ടും​ബ​വും കാ​ന​ഡ​യി​ലാ​ണ്. മാ​താ​വ് മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. രാ​ത്രി​യാ​യാ​ൽ അ​വ​ർ മ​റ്റൊ​രു മ​ക​​െൻറ വീ​ട്ടി​ലേ​ക്ക് പോ​ക​ലാ​ണ് പ​തി​വ്. ഞാ​റാ​ഴ്ച രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​രും സം​ഭ​വ​മ​റി​യു​ന്ന​ത്. വീ​ടി​െൻറ മു​ക​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ മാ​ത്ര​മാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് ചാ​വ​ക്കാ​ട് പൊ​ലീ​സും തൃ​ശൂ​രി​ൽ​നി​ന്നു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തോ​ടെ ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു​മാ​സ​ത്തി​നി​െ​ട അ​ഞ്ച് ക​വ​ർ​ച്ച​യാ​ണ്​ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ 16ന് ​പു​ല​ർ​​ച്ച​യാ​ണ്​ എ​ട​ക്ക​ഴി​യൂ​രി​ൽ ജ​മാ​അ​ത്ത് പ​ള്ളി ക​മ്മി​റ്റി ഓ​ഫി​സ് ഉ​ൾ​െ​പ്പ​ടെ ര​ണ്ടി​ട​ത്തും ബ്ലാ​ങ്ങാ​ട് പ​ള്ളി പ​രി​സ​ര​ത്തും മോ​ഷ​ണ​മു​ണ്ടാ​യ​ത്.

Loading...
COMMENTS