Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചക വാതക സിലിണ്ടർ...

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ഗുരുതര പരിക്ക്

text_fields
bookmark_border
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ഗുരുതര പരിക്ക്
cancel
camera_alt?????? ???????? ???????????????? ?????? ?????? ?????????? ??????????? ??????????????? ????????? ??????????

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​ക്ക​ടു​ത്ത് മേ​ലൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പൂ​ലാ​നി നി​ലം​പ​തി​യി​ൽ കു​വ്വ​ക്കാ​ട​ൻ വേ​ലാ​യു​ധ​​െൻറ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​നാ​ണ്​ (49) പൊ​ള്ള​ലേ​റ്റ​ത്. ചാ​ല​ക്കു​ടി സ​െൻറ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​രു​ടെ വീ​ടി​ന് പു​റ​ത്തെ തൊ​ഴു​ത്തും അ​ടു​പ്പു​പു​ര​യും ഒ​രു​മി​ച്ചു​ള്ള ഭാ​ഗ​ത്താ​യി തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

അ​വി​ടെ​യാ​ണ് സ്​​റ്റൗ​വും ഗ്യാ​സ് സി​ലി​ണ്ട​റും സ്ഥാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടു​പ്പി​ലെ തീ ​അ​ണ​യ്ക്കാ​ൻ മ​റ​ന്ന​തി​നെ തു​ട​ർ​ന്ന് തീ ​ഷെ​ഡി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഷെ​ഡി​ന് തീ​പി​ടി​ച്ച വി​വ​രം പു​ല​ർ​ച്ചെ 3.30നാ​ണ് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ തൊ​ഴു​ത്തി​ലെ പ​ശു​വി​​െൻറ ക​യ​ർ മു​റി​ച്ചു ക​ള​ഞ്ഞ് അ​വ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ സി​ലി​ണ്ട​റി​​െൻറ സ​മീ​പ​ത്ത് തീ ​പ​ട​ർ​ന്നു. ഉ​ട​ൻ അ​ടു​ത്ത വീ​ട്ടി​ൽ നി​ന്നും ​െപെ​പ്പ് ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പ​ശു​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. സു​ബ്ര​ഹ്മ​ണ്യ​​െൻറ വീ​ടി​​െൻറ ചി​ല്ലു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. കൂ​ടാ​തെ പൊ​ട്ടി​ത്തെ​റി​യു​ടെ പ്ര​ക​മ്പ​ന​ത്തി​ൽ അ​ടു​ത്ത വീ​ടി​​െൻറ ജ​ന​ൽ​ചി​ല്ലു​ക​ളും ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story