കുഞ്ഞാലിപ്പാറ സംരക്ഷിക്കാന്‍  നാട് കൈകോർത്തു

  • സ​മ​ര​ത്തി​െൻറ നൂറാം ദി​വ​സം അ​വി​ട്ട​പ്പി​ള്ളി മു​ത​ൽ ചേ​ല​ക്കാ​ട്ടു​ക​ര വ​രെ മ​നു​ഷ്യ​ച്ച​ങ്ങ​ല

11:51 AM
26/11/2019
കുഞ്ഞാലിപ്പാറ സമരത്തി​െൻറ നൂറാം നാള്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല

കൊ​ട​ക​ര: മ​റ്റ​ത്തൂ​ർ കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​​െൻറ 100ാം ദി​വ​സം മൂ​ന്നു​മു​റി​യി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചു. ക്ര​ഷ​റും ക്വാ​റി​യും എ​ന്ന​ന്നേ​ക്കു​മാ​യി പൂ​ട്ടാ​തെ സ​മ​ര​രം​ഗ​ത്തു​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന നാ​ട്ടു​കാ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കൈ​കോ​ർ​ത്ത മ​നു​ഷ്യ​ച്ച​ങ്ങ​ല. അ​വി​ട്ട​പ്പി​ള്ളി മു​ത​ൽ ചേ​ല​ക്കാ​ട്ടു​ക​ര പെ​ട്രോ​ൾ പ​മ്പ് വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ണ്ട മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക, സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ക​ണ്ണി​യാ​യി. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ. ര​ഘു​നാ​ഥ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്​​ഠ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​സി. സു​ബ്ര​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബീ​ന ന​ന്ദ​കു​മാ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എം. ​മോ​ഹ​ൻ​ദാ​സ്, ചാ​ല​ക്കു​ടി റി​വ​ർ പ്രൊ​ട്ട​ക്​​ഷ​ൻ ഫോ​റം ക​ൺ​വീ​ന​ർ എ​സ്.​പി. ര​വി, പി.​കെ. കി​ട്ട​ൻ, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ, സ്‌​കൗ​ട്ട്് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ അ​ണി​ചേ​ർ​ന്നു.  കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ രാ​ജ്കു​മാ​ർ, മ​നു​ഷ്യ​ച്ച​ങ്ങ​ല ക​ൺ​വീ​ന​ർ ബി​ജു തെ​ക്ക​ൻ, സു​മേ​ഷ് മൂ​ത്ത​മ്പാ​ൻ, സി.​എ​സ്. സു​രേ​ന്ദ്ര​ൻ, നൈ​േ​ജാ വാ​സു പു​ര​ത്തു​കാ​ര​ൻ, ശോ​ഭ ജോ​ൺ, രാ​ഹു​ൽ ക​ര​യി​ൽ, ബെ​ൻ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS