Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ സ്ത്രീയെ...

നഗരത്തിൽ സ്ത്രീയെ ആക്രമിക്കാൻ ശ്രമം പ്രതി പിടിയിൽ

text_fields
bookmark_border
നഗരത്തിൽ സ്ത്രീയെ ആക്രമിക്കാൻ ശ്രമം പ്രതി പിടിയിൽ
cancel
camera_alt????????? ?????????

തൃ​ശൂ​ർ: രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ സ്ത്രീ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ആ​ക്ട്സ് പ്ര​വ​ർ​ത് ത​ക​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ആ​ക്ര​മി​യെ നാ​ട്ടു​കാ​രും പൊ​ലീ​സും േച​ർ​ന്ന് പി​ടി​കൂ​ടി. കോ​ത​മം​ഗ​ലം ഭൂ​ത​ത്താ​ൻ​കെ​ട്ട് സ്വ​ദേ​ശി അ​രീ​ക്കാ​ട്ടി​ൽ ജോ​മോ​ൻ വ​ർ​ഗീ​സ് (41) ആ​ണ് ആ​ക്ര​മി​ച്ച​ത്.
ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​ന്​ എം.​ജി റോ​ഡി​ൽ രാ​മ​ദാ​സ്​ തി​യ​റ്റ​റി​ന​ടു​ത്താ​ണ്​ സം​ഭ​വം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ണ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

മ​റ്റൊ​രു ആ​വ​ശ്യ​ത്തി​ന് പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​ക്ട്സ് സം​ഘാം​ഗ​ങ്ങ​ളാ​യ ജോ​ണി​ക്കു​ട്ടി​യും ഷി​തി​നും വ​ഴി​യോ​ര​ത്ത് സ്ത്രീ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​യെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ൻ ഷി​തി​നെ മാ​ർ​ബി​ൾ ക​ഷ​ണം കൊ​ണ്ട്് കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മി വീ​ണ്ടും മാ​ർ​ബി​ൾ ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സ​മീ​പ​ത്ത് കി​ട​ന്ന വ​ടി ഉ​പ​യോ​ഗി​ച്ച് ജോ​ണി​ക്കു​ട്ടി ഇ​ത് ത​ട്ടി​ത്തെ​റി​പ്പി​ച്ചു.

ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സ് സൈ​റ​ണും, ഹോ​ണും മു​ഴ​ക്കി ഇ​തോ​ടെ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും, പ​ട്രോ​ളി​ങ്ങി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഇ​തി​നി​ടെ കു​ത​റി മാ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ആ​ക്ര​മി​യെ സം​ഘം കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.ആം​ബു​ല​ൻ​സി​ൽ മ​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​രു​തി​യി​രു​ന്ന ക​യ​റു​പ​യോ​ഗി​ച്ച് ഇ​യാ​ളെ വ​രി​ഞ്ഞു മു​റു​ക്കി നി​ർ​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​ൽ കു​ത്തേ​റ്റ ഷി​തി​നെ പ​രി​ക്ക് ആ​ഴ​ത്തി​ലു​ള്ള​ത​ല്ലെ​ന്ന​തി​നാ​ൽ വീ​ട്ടി​ലേ​ക്ക് മാ​റ്റി. എ​സ്.​ഐ ര​ഞ്ജി​ത്ത്, പൊ​ലീ​സു​കാ​രാ​യ സാം ​മാ​ർ​ട്ടി​ൻ, ഷാ​രോ​ൺ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story