Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിക്കാൻ ഒരു തുള്ളി...

കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ ഒരുമനയൂർ

text_fields
bookmark_border
കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ ഒരുമനയൂർ
cancel
camera_alt?????????? ?????????? ?????????? ??. ???????? ?????????????? ??????????????? ??????????? ??????????? ???????? ????????? ??????? ????????? ????????? ??????????

ചാ​വ​ക്കാ​ട്: വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഒ​രു​മ​ന​യൂ​ര്‍ പ ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട ്ടു​കാ​രും ഗു​രു​വാ​യൂ​ര്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി ഓ​ഫി​സി​ലേ​ക്ക് മാ​ര്‍ച്ച് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​ സി​ഡ​ൻ​റ് കെ. ​ആ​ഷി​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മാ​ര്‍ച്ച് ഓ​ഫി​സി​ന് മു​ന്നി​ല്‍ പൊ​ലീ​സ് ത​ട​ഞ്ഞു. തു​ട​ര്‍ന്ന് സ​മ​ര​ക്കാ​ര്‍ റോ​ഡി​ലി​രു​ന്ന് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​മി​ല്ലാ​തെ ജ​നം ദു​രി​ത​ത്തി​ലാ​വു​ക​യും പ​ല ത​വ​ണ പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. അ​ധി​കൃ​ത​രു​ടെ നിസംഗതയി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ര്‍ച്ച്. സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ സി. ​പ്രേ​മാ​ന​ന്ദ കൃ​ഷ്ണ​ന്‍, എ.​എ​സ്.​ഐ പി.​എ​സ്. അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യി ച​ര്‍ച്ച ന​ട​ത്തി.

ച​ര്‍ച്ച​ക്കൊ​ടു​വി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ഷി​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​യുമായി സംസാരിച്ചു. ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്​​ഥ അ​റി​യി​ച്ചു. സ​മ​ര​ക്കാ​ര്‍ക്ക്​ ഉ​റ​പ്പു ന​ല്‍ക​ണ​മെ​ന്ന് പ്ര​സി​ഡ​ൻ​റ് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍ന്ന് സ​മ​ര​ക്കാ​ര്‍ക്കി​ട​യി​ൽ എ​ത്തി ര​ണ്ടു ദി​വ​സ​ത്തി​ന​കം ഒ​രു​മ​ന​യൂ​രി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ഉ​റ​പ്പു ന​ല്‍കി​യ​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ലീ​ന സ​ജീ​വ​ന്‍, മെ​മ്പ​ര്‍മാ​രാ​യ കെ.​ജെ. ചാ​ക്കോ, ജാ​സി​റ ജം​ഷീ​ര്‍, ന​സ്‌​റ മു​ഹ​മ്മ​ദ്, വി. ​ഹം​സ​കു​ട്ടി, ന​ളി​നി ല​ക്ഷ്​​മ​ണ​ന്‍, ഷൈ​നി ഷാ​ജി, സി​ന്ധു അ​ശോ​ക​ന്‍, ജ്യോ​തി ബാ​ബു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ര്‍ച്ചും ഉ​പ​രോ​ധ​വും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story