Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംവിധായകൻ സച്ചിയുടെ...

സംവിധായകൻ സച്ചിയുടെ നില ഗുരുതരമായി തുടരുന്നു

text_fields
bookmark_border
പൃഥ്വിരാജും ബിജു മേനോനും സംയുക്തയും സന്ദർശിച്ചു തൃശൂർ: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സംവിധായകൻ സച്ചിയുടെ നില അതീവഗുരുതരമായി തുടരുന്നു. വൻെറിലേറ്ററിൻെറ സഹായത്തിൽ കഴിയുന്ന ഇദ്ദേഹത്തിൻെറ തലച്ചോറിൻെറ പ്രവർത്തനത്തിൽ കാര്യമായി പുരോഗതിയില്ലെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. ശസ്ത്രക്രിയക്കായി നൽകിയ അനസ്തേഷ്യയിലെ പിഴവാണ് ഹൃദയാഘാതത്തിന് കാരണമെന്ന ആക്ഷേപം ഡോക്ടർമാർ തള്ളി. ഇടുപ്പ് ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ശസ്ത്രക്രിയക്കുശേഷം സച്ചി സംസാരിച്ചതായും വടക്കാഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ഇടുപ്പ് പ്രശ്നവുമായെത്തിയ സച്ചിയെ രണ്ട് ഘട്ടമായാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മേയ് ഒന്നിനായിരുന്നു ആദ്യ ശസ്ത്രക്രിയ. നാലിന് തിരിച്ചുപോയി. രണ്ടാംഘട്ട ശസ്ത്രക്രിയക്ക് ഈമാസം 13ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം ശസ്ത്രക്രിയയും വിജയകരമായിരുന്നെന്നും ശസ്ത്രക്രിയക്കുശേഷം ബോധം തിരിച്ചുകിട്ടിയ സച്ചി ഐ.സി.യുവിൽ ഭാര്യയോട് സംസാരിച്ചതായും പറയുന്നു. ഓർമ തിരിച്ചുവന്ന ശേഷമുണ്ടായ ഹൃദയാഘാതമാണ് ഗുരുതരാവസ്ഥയിലാക്കിയത്. തുടർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞദിവസം നടൻ പൃഥ്വിരാജും രഞ്ജിത്തും ബിജു മേനോനും സംയുക്ത വർമയും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story