Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right(( ഇന്ന്​ വായന ദിനം))...

(( ഇന്ന്​ വായന ദിനം)) സുധാകര​െൻറ വിയർപ്പി​െൻറ വിലയാണ്​ 'ഖനനം'

text_fields
bookmark_border
(( ഇന്ന് വായന ദിനം)) സുധാകരൻെറ വിയർപ്പിൻെറ വിലയാണ് 'ഖനനം' tcg sudhakaran vayan സുധാകരൻ 20ാം വയസ്സിൽ കൂലിപ്പണിക്ക് പോയിത്തുടങ്ങിയ ഇദ്ദേഹം പ്രയാസങ്ങൾക്കിടയിലും ത്രൈമാസിക മുടക്കിയില്ല പി.പി. പ്രശാന്ത് തൃശൂർ: വെളുത്തൂർ നേമ്പാർക്കാവിലെ കെ.ആർ. സുധാകരൻ കൽപണിക്കാരനാണെങ്കിലും അറിയപ്പെടുന്നത് 'എഡിറ്റർ' ആയാണ്. 10 വർഷമായി വെളുത്തൂരിൽനിന്നിറങ്ങുന്ന 'ഖനനം' എന്ന ത്രൈമാസികയുടെ എല്ലാം സുധാകരൻതന്നെയാണ്. അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ പുതു എഴുത്തുകാർക്ക് ഇടമൊരുക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും കേരളത്തിലെ സാംസ്കാരിക രംഗത്തെ മിക്കപ്രമുഖരും എഴുതിത്തുടങ്ങിയെന്ന അപൂർവതയാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. ചെമ്മനം ചാക്കോ, സുകുമാർ അഴീക്കോട്, സി. രാധാകൃഷ്ണൻ, മേതിൽ രാധാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, എസ്. ജോസഫ്, പവിത്രൻ തീക്കുനി ... തുടങ്ങിയ മിക്ക എഴുത്തുകാരും 'ഖനന'ത്തിൽ എഴുതിയിട്ടുണ്ട്. സൗജന്യമായാണ് സുധാകരൻ തൻെറ വിയർപ്പിൻെറ വിലയായ ഈ ചെറുപുസ്തകം നൽകുന്നത്. കെട്ടിടനിർമാണ ജോലിക്കിടെ ടെറസിൽനിന്ന് വീണ് സുധാകരന് രണ്ടു തവണ പരിക്കേറ്റിരുന്നു-1983ലും 2000ലും. രണ്ടാം വീഴ്ചയിൽ നട്ടെല്ലിനും കൈക്കും ഗുരുതര പരിക്കേറ്റതോടെ എട്ടുവർഷമായി നിർമാണ കരാറുകാരനായി പ്രവർത്തിക്കുകയാണ്. ശാരീരിക, സാമ്പത്തിക പ്രയാസങ്ങൾക്കിടെയാണ് പ്രസിദ്ധീകരണത്തിനായി ഓടിനടക്കുന്നത്. പത്താം ക്ലാസിനുശേഷം 20ാം വയസ്സിൽ കൂലിപ്പണിക്ക് പോയിത്തുടങ്ങിയ ഇദ്ദേഹം ബസ് കഴുകലടക്കം ചെയ്യാത്ത ജോലികളില്ല. അയൽവീട്ടിൽനിന്ന് ദിനപത്രവും സോവിയറ്റ് നാടും വായിച്ച് തുടങ്ങിയതാണ്. പിന്നീട് ആനുകാലികങ്ങളിലൂടെ ഗൗരവ വായനയിലെത്തി. നിരൂപകൻ എം. കൃഷ്ണൻ നായരുടെ ലേഖനങ്ങളിലൂടെ അറിഞ്ഞ പുസ്തകങ്ങൾ തേടിപ്പിടിച്ച് വായന തുടങ്ങി. വിവാഹം കഴിഞ്ഞതോടെ ഭാര്യ മീനയിലേക്കും ഈ ശീലം പകർന്നു. ഇരുവരും ചേർന്നാണ് പ്രസിദ്ധീകരണത്തിന് 'ഖനനം' എന്ന് പേരിട്ടത്. സമീപ വാസികളായ കഥാകൃത്ത് അഡ്വ. ചന്ദ്രശേഖർ നാരായണൻെറയും ഡോ. കെ. അരവിന്ദാക്ഷൻെറയും പിന്തുണയായിരുന്നു പിൻബലം. പ്രസിദ്ധീകരണം നിന്നുപോകുമെന്ന ഘട്ടം വന്നപ്പോൾ പലരും സഹായിച്ചു. അവർ നൽകിയ ചെറുതുകകൾ ആശ്വാസമായി. എന്നാൽ, പരാധീനതകൾ തുടരുന്നു. 'ഖനനം' ഇറങ്ങിക്കഴിഞ്ഞാൽ ഒരുകെട്ട് പുസ്തകം വണ്ടിയുടെ കൊട്ടയിലിട്ട് സുധാകരൻ ഇറങ്ങുകയായി. മുംബൈ, രാജസ്ഥാൻ, പുണെ എന്നിവിടങ്ങളിലേക്കടക്കം തപാലിൽ പോകുന്നുമുണ്ട്. തൃശൂർ മംഗളോദയം പ്രസിലാണ് അച്ചടി. 10 പുസ്തകങ്ങളും സുധാകരൻ എഡിറ്റ് ചെയ്ത് പ്രസിദ്ധപ്പെടുത്തി. പുസ്തകം ഇറങ്ങുേമ്പാഴുള്ള സന്തോഷത്തിൽ കവിഞ്ഞ് മറ്റൊന്നുമില്ലെന്ന് സുധാകരൻ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story