Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേർതിരിക്കൽ പ്രവൃത്തി...

വേർതിരിക്കൽ പ്രവൃത്തി ഇഴയുന്നു; പാഠപുസ്​തക വിതരണം അവതാളത്തിൽ

text_fields
bookmark_border
തൃശൂർ: ഒാൺൈലൻ പഠനത്തിന് തുടക്കമായെങ്കിലും ജില്ലയിൽ പാഠപുസ്തക വിതരണം എങ്ങുമെത്തിയില്ല. 12 ഉപജില്ലകളുള്ള റവന്യൂ വിദ്യാഭ്യാസ ജില്ലയിൽ മൂന്നിൽ മാത്രമാണ് വിതരണം നടന്നത്. വിതരണം നടന്ന തൃശൂർ ഇൗസ്റ്റ്, തൃശൂർ വെസ്റ്റ് ചേർപ്പ് ഉപജില്ലകളിൽ തന്നെ പൂർണമായി വിതരണം നടന്നിട്ടില്ല. ബാക്കി ഒമ്പത് ജില്ലകളിൽ എന്ന് വിതരണം തുടങ്ങുമെന്ന കാര്യത്തിൽ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിന് അറിവില്ല. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് പാഠപുസ്തക വിതരണ ചുമതലയുള്ളത്. ഡി.ഡി.ഇ ഒാഫിസിന് വിതരണത്തിന് മേൽനോട്ടം വഹിക്കുക മാത്രമാണ് െചയ്യാനുള്ളത്. കാര്യമായ ഇടപെടൽ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടായിെല്ലങ്കിൽ കുട്ടികൾക്ക് പാഠപുസ്തകം ലഭിക്കാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. ഇൗ മാസം അവസാനത്തോടെ പുസ്തക വിതരണം പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ പുസ്തകങ്ങൾ വേർതിരിക്കുന്ന പ്രവൃത്തി ഇഴയുന്നതാണ് പ്രശ്നങ്ങളുടെ കാതൽ. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരാണ് പുസ്തകങ്ങൾ വേർതിരിച്ച് പട്ടിക അനുസരിച്ച് കെട്ടിവെക്കുന്നത്. എന്നാൽ ആവശ്യമായ അംഗബലം ഇല്ലാത്തതോ അല്ലെങ്കിൽ കുടുമബശ്രീ അംഗങ്ങൾക്കുള്ള പരിചയകുറവോ ആണ് കാര്യങ്ങൾ അവതാളത്തിലാക്കുന്നത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് ജില്ല ബുക്ക് ഡിപ്പോയിൽ ആണ് പുസ്തകം സ്കൂളുകൾക്ക് ഇത്ര എന്ന നിലയിൽ ഉപജില്ല തലത്തിൽ വേർതിരിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകം ഗവ. എൻജിനീയറിങ് കോളജിലാണ് ഒരുക്കുന്നത്. നേരത്തെ തൃശൂർ ഹോളിഫാമിലി സ്കൂളിൽ ഇതിന് അവസരം ഒരുക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് എൻജിനീയറിങ് കോളജിലേക്ക് പ്രവർത്തനം മാറ്റിയത്. നേരത്തെ ജനുവരിയിൽ പാഠപുസ്തക വിതരണത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നടത്താൻ നിശ്ചയിച്ചിരുന്നു. കോവിഡിൻെറ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം മാറ്റിയത്. മാർച്ചോടെ പുസ്തകങ്ങൾ എല്ലാം ജില്ല ഡിപ്പോയിൽ എത്തുകയും െചയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story