Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുരക്ഷാ ഉപകരണങ്ങളില്ല; ...

സുരക്ഷാ ഉപകരണങ്ങളില്ല; തദ്ദേശസ്ഥാപന ശുചീകരണ തൊഴിലാളികൾ ആശങ്കയിൽ

text_fields
bookmark_border
തൃശൂർ: ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധത്തിന് സുരക്ഷാ ഉപകരണങ്ങളില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ആഴ്ച തൃശൂർ കോർപറേഷനിലെ നാലു ശുചീകരണ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ മേഖലയിൽ പണിയെടുക്കുന്നവർ ഭീതിയിലാണ്. ശുചീകരണ തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ നൽകണമെന്നാണ് പ്രധാന ആവശ്യം. പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതിൽ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലയിലെ നഗരസഭകളിലും കോർപറേഷനിലും ഇതര തദ്ദേശ സ്ഥാപനങ്ങളിലുമായി ആയിരക്കണക്കിന് ശുചീകരണ തൊഴിലാളികളാണ് പണിയെടുക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് പുറമേ ദിവസവേതന തൊഴിലാളികളും കൂട്ടത്തിലുണ്ട്. കോവിഡ് സാഹചര്യത്തിൽ ഇവരുടെ പ്രവർത്തനത്തിന് മാർഗേരഖപോലും നൽകാത്ത സ്ഥാപനങ്ങളും കൂട്ടത്തിലുണ്ട്. ആഴ്ച ഇടവിട്ട് പണി നൽകുന്നതടക്കം സർക്കാർ സ്ഥാപനങ്ങളിൽ നടക്കുേമ്പാൾ ഇവരുടെ കാര്യത്തിൽ അതൊന്നും ഇല്ല. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായി ഇവർ എല്ലാദിവസവും ശുചീകരണത്തിന് ഇറങ്ങുന്നുണ്ട്. എന്നാൽ, വെറും മാസ്‌കും ഗ്ലൗസും മാത്രം ഉപയോഗിച്ചാണ് പ്രവർത്തനത്തിലേർപ്പെടുന്നത്. ഗ്ലൗസുകളും മറ്റും സ്വന്തം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് ഉള്ളതെന്ന പരാതിയും ഏറെയുണ്ട്. ഇവർക്ക് മേൽനോട്ടം വഹിക്കുന്ന കുടുംബശ്രീ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ നാൽപതോളം പേർ നിരീക്ഷണത്തിലാണ്. മുഴുവൻ തദ്ദേശസ്ഥാപന ഓഫിസുകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണമടക്കം നടക്കാത്ത സാഹചര്യത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്ന സാഹചര്യംകൂടി ജില്ലയിലുണ്ട്. അതുകൊണ്ടുതന്നെ കോവിഡിനൊപ്പം പകർച്ചവ്യാധികളെ കൂടി കരുതിയിരിക്കേണ്ട ഗതികേടിലാണ് ഇവരുള്ളത്. ജില്ലയിലെ മുഴവൻ തദ്ദേശസ്ഥാപനങ്ങളിലെയും ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയതായി ജില്ല അധികൃതർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story