Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ചു​ ദിവസം; കോവിഡ്​ ...

അഞ്ചു​ ദിവസം; കോവിഡ്​ ബാധിച്ച ആരോഗ്യപ്രവർത്തകർ 16

text_fields
bookmark_border
തൃശൂർ: ജില്ലയിൽ അഞ്ചു ദിവസംകൊണ്ട് 16 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചു. ജൂൺ ഒന്നു മുതൽ 14വരെയുള്ള ദിവസങ്ങളിൽ അഞ്ചിനും എട്ടിനും ഒാരോ ആരോഗ്യപ്രവർത്തകർക്കും 11നും 14നും നാലുവീതവും 12ന് ആറും ആരോഗ്യ പ്രവർത്തകർക്കാണ് ബാധിച്ചത്. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണ് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും കൂട്ടത്തിലുണ്ട്. ഒരു ആംബുലൻസ് ഡ്രൈവറും ആശാവർക്കറും ഇതിൽ ഉൾപ്പെടും. ഇവർക്ക് പുറമേ രോഗം സ്ഥിരീകരിച്ചവരിൽ ലാബ് ടെക്‌നീഷ്യന്മാർ, മറ്റ് ആരോഗ്യപ്രവർത്തകരുമുണ്ട്. ജില്ലയിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത മേഖലകളിലാണ് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചത്. എന്നാൽ, ഇവർക്ക് രോഗം എത്തിയവഴി കണ്ടുപിടിച്ചതോടെ പഴുതടച്ച പ്രതിരോധവുമായി ജില്ല ആരോഗ്യവകുപ്പ് മുന്നേറുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചുദിവസങ്ങൾ ജില്ലക്ക് ആശ്വാസത്തിേൻറതാണ്. ആരോഗ്യപ്രവകർത്തകരിൽ രോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജീവനക്കാരെ രണ്ടു ഡിവിഷനായി തിരിച്ച് ഒരാഴ്ച സേവനത്തിന് പിന്നാലെ ഒരാഴ്ച അവധി അനുവദിച്ചത് ആശ്വാസമായിട്ടുണ്ട്. ഇത് കഴിഞ്ഞയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ ഇവർക്ക് ലോക്ഡൗൺ ആരംഭിച്ചത് മുതൽ അവധിപോലും അനുവദിച്ചിരുന്നില്ല. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ജില്ല മെഡിക്കൽ സംഘത്തിൻെറ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ഇവരുടെ റിപ്പോർട്ട് പ്രകാരം കൂടുതൽ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് കൂടുതൽ സമ്പർക്ക രോഗികളുള്ള ജില്ല തൃശൂരാണ്. മേയ് നാലിന് ശേഷം ഇതുവരെ 45 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ കാലയളവിൽ 230 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം റിപ്പോർട്ട് ചെയ്തത്. പാലക്കാടും മലപ്പുറവുമാണ് പിന്നിലുള്ളത്. ആദ്യഘട്ടത്തിൽ മൂന്നു പേർക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ പഴുതടച്ച പ്രവർത്തനം ആശങ്കയകറ്റുന്ന തരത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story