Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംവിധായകൻ സച്ചി...

സംവിധായകൻ സച്ചി ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
തലച്ചോർ പ്രതികരിക്കുന്നില്ല; 72 മണിക്കൂർ നിർണായകമെന്ന് മെഡിക്കൽ ബുള്ളറ്റിൻ തൃശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) അതീവ ഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം നടുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചെന്ന് മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. തലച്ചോർ പ്രതികരിക്കുന്നില്ല. 48 മുതല്‍ 72 മണിക്കൂര്‍ കഴി‍ഞ്ഞ ശേഷമേ എന്തെങ്കിലും പുരോഗതി കാണാനാകൂവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. 2007ൽ 'ചോക്ലേറ്റ്' എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായാണ് സച്ചി മലയാള സിനിമാരംഗത്ത് എത്തിയത്. 2012ൽ 'റൺ ബേബി റൺ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. 'അനാർക്കലി', 'അയ്യപ്പനും കോശിയും' എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. ദിലീപിനെ നായകനായി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെയും തിരക്കഥകള്‍ സച്ചിയുടേതായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story