Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്വാറ​​ൻറീൻ...

ക്വാറ​​ൻറീൻ സെൻററുകളിലെ അധ്യാപക ഡ്യൂട്ടിയിൽ വിവേചനമെന്ന്​ ആക്ഷേപം

text_fields
bookmark_border
ക്വാറൻറീൻ സൻെററുകളിലെ അധ്യാപക ഡ്യൂട്ടിയിൽ വിവേചനമെന്ന് ആക്ഷേപം തൃശൂർ: ക്വാറൻറീൻ സൻെററുകളിൽ അധ്യാപകർക്ക് ഡ്യൂട്ടി നൽകുന്നതിൽ വിവേചനമെന്ന് ആക്ഷേപം. മുഴുവൻ അധ്യാപകർക്കും ഡ്യൂട്ടി നൽകാതെ എൽ.പി, യു.പി സ്കൂളുകളിലെ അധ്യാപകരെ ഡ്യൂട്ടി എൽപ്പിക്കുന്നതായാണ് പരാതി. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ക്വാറൻറീൻ സൻെററുകളിൽ കെയർ ടേക്കർമാരായാണ് അധ്യാപകരെ നിയമിക്കുന്നത്. ഡ്യുട്ടിക്ക് സമയ-ദിവസ പരിധി ഇല്ലാതെ ഇത്തരം അധ്യാപകരെ വലക്കുകയാണ് അധികൃതർ ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകരെ ജോലി ഏൽപ്പലിക്കാത്ത സാഹചര്യവും കൂെടയുണ്ട്. പരീക്ഷ മൂല്യനിർണയമാണ് ഇവർക്ക് ഡ്യൂട്ടി നൽകാത്തതിന് കാരണമായി പറയുന്നത്. എന്നാൽ ചുരക്കം ചിലർക്കുള്ള മൂല്യനിർണയത്തിൻെറ പേരിൽ ഭൂരിപക്ഷം പേരെ ഒഴിവാക്കുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. നേരത്തെ ജോലി ചെയ്തവരെ തന്നെ വീണ്ടും വീണ്ടും ഡ്യൂട്ടിക്ക് വിളിക്കുന്ന പ്രവണത കൂടി വിവിധ താലൂക്കുകളിലുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് അധ്യാപകർക്ക് ജോലി നിശ്ചയിക്കുന്നത്. നേരത്തെ വിവിധ ആവശ്യങ്ങൾക്കായി ജില്ല വിദ്യാഭ്യാസ ഒാഫിസിൽ നിന്ന് കലക്ടർ അധ്യാപകരുടെ പട്ടിക വാങ്ങിയിരുന്നു. എല്ലാ സ്കൂളുകളിൽ നിന്ന് അധ്യാപക പട്ടിക നൽകാത്തതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം. എന്നാൽ ഇക്കാര്യത്തിൽ കലക്ടർ ഇടപെടൽ നടത്തിയിട്ടില്ല. അധ്യാപകർക്ക് സഹായത്തിനായി വളണ്ടിയർമാർ ഉണ്ടാവുമെന്നാണ് അറിയിച്ചിരിന്നത്. രാഷ്ട്രീയമുഖം നൽകി നേരത്തെ വിവിധ സേവനപ്രവർത്തനങ്ങൾ നടത്തിയതിനാൽ വളണ്ടിയർമാർ വരാത്ത സൻെററുകൾ കൂടി കൂട്ടത്തിലുണ്ട്. എന്നാൽ പലയിടത്തും വളണ്ടിയർമാർ ഇല്ലാത്തതിനാൽ ഇൗ ചുമതല കൂടി അധ്യാപകർ നിർവഹിക്കുകയാണ്. ഇക്കാര്യങ്ങളിലെല്ലാം മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. മേലധികാരികൾക്ക് ഇതുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിട്ടും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ഇവർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story