Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടി ഭാവന വീട്ടിൽ...

നടി ഭാവന വീട്ടിൽ നിരീക്ഷണത്തിൽ

text_fields
bookmark_border
തൃശൂർ: ബംഗളൂരുവിൽനിന്ന് മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തിയ . തിങ്കളാഴ്ചയാണ് അതിർത്തി വരെ ഭർത്താവ് നവീൻ ഭാവനയെയെത്തിച്ചത്. അവിടന്ന് സഹോദരനൊപ്പം തൃശൂരിലെ വീട്ടിലെത്തി. ലോക്ഡൗൺ കാലത്ത് ബംഗളൂരുവിൽ ഭർത്താവിൻെറ വീട്ടിലായിരുന്നു ഭാവന. തൃശൂരിലെ വീട്ടിൽ അമ്മയും സഹോദരനുമാണുള്ളത്. അതിർത്തി ചെക്പോസ്റ്റിലെ ഫെസിലിറ്റേഷൻ സൻെററിൽ ആരോഗ്യപരിശോധനക്ക് വിധേയയാക്കി. സ്രവ സാമ്പിളുമെടുത്തു. പൊലീസ് അകമ്പടിയിലാണ് തൃശൂരിലെത്തിയത്. 14 ദിവസം വീട്ടിൽ ക്വാറൻറീനിൽ കഴിയും. 2018ലായിരുന്നു ഭാവനയും നവീനും തമ്മിലുള്ള വിവാഹം. വിവാഹശേഷം മലയാള സിനിമയിൽനിന്ന് വിട്ടുനിന്നെങ്കിലും കന്നട സിനിമയിൽ സജീവമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story