അതിവർഷ സാധ്യത മൂന്ന്​ മാസം​ മുമ്പ്​ പ്രവചിക്കാനാവി​െല്ലന്ന്​​ കാലാവസ്​ഥ വിദഗ്​ധർ

05:00 AM
16/05/2020
-പി.എ.എം. ബഷീർ തൃശൂർ: ആഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻെറ വാർത്തസമ്മേളനത്തിലെ പരാമർശം കാലാവസ്ഥ വിദഗ്ധർക്ക് ഇടയിൽ ചർച്ചയാവുന്നു. ലോകത്ത് ഒരു ശാസ്ത്ര സംവിധാനത്തിനും മൂന്ന് മാസം മുമ്പ് അതിവർഷ സാധ്യത പ്രവചിക്കാനാവിെല്ലന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഏറ്റവും ചുരുങ്ങിയത് 15 ദിവസം മുമ്പ് വിദൂര സാധ്യത മാത്രമാണ് പ്രവചിക്കാനാവുക. കേരളത്തിൻെറ കാലവർഷ വിഹിതം 2040 മില്ലീമീറ്റർ മഴയാണ്. ഇതിൽ കൂടുതലും കുറവും ലഭിച്ച പല വർഷങ്ങളിലും പ്രളയസമാന സാഹചര്യം ഉണ്ടായിട്ടുണ്ട്. 120 വർഷം പരിശോധിച്ചാൽ 27 തവണ 2300 മി.മീ. കൂടുതൽ മഴ കേരളത്തിൽ ലഭിച്ചു. 1922, 1923, 1924 വർഷങ്ങളിൽ ഹാട്രിക് അതിതീവ്ര മഴക്കാണ് കേരളം സാക്ഷിയായത്. ഇതിൽ 3451 മി.മീറ്ററിൽ സർവകാല െറക്കോഡിട്ട 1924ലെ മഴ മാത്രമാണ് പ്രളയമായി ഗണിക്കുന്നത്. 2000ത്തിന് പിന്നാലെ 2007, 2013, 2018, 2019 വർഷങ്ങളിൽ 2300 മി.മീ. മഴ ലഭിച്ചുവെങ്കിലും 2007ലും 13ലും പ്രളയമുണ്ടായിരുന്നില്ല. കാലവർഷം ജൂൺ അഞ്ചിന് കേരളത്തിൽ തുടങ്ങാനിരിക്കെ, ഇൗ വർഷം സാധാരണ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിൽ തന്നെ കേരളത്തിൻെറ കാര്യം പരാമർശിച്ചിട്ടില്ല. 100നും 110നും ഇടയിൽ ശരാശരി മഴയാണ് പ്രവചനം. 110 ശതമാനത്തിന് മുകളിൽ മഴ ലഭിച്ചാൽ ദീർഘകാല അനുഭവങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ അതിതീവ്ര മഴ അടക്കം പ്രഖ്യാപിക്കാനാവൂ എന്നാണ് കാലാവസ്ഥ വിദഗ്ധൻ ഡോ. എസ്. അഭിലാഷിൻെറ അഭിപ്രായം. നിലവിൽ ഒരു തലത്തിലും പ്രവചിക്കാനാവാത്ത പ്രളയത്തെ കുറിച്ച് മുഖ്യമന്ത്രിയെ ആരോ െതറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം പറയുന്നു. കോവിഡ് ഭീതിയിൽ കഴിയുന്ന ജനത്തെ കൂടുതൽ ഭീതിപ്പെടുത്തുന്ന പരാമർശമാണ് കാലാവസ്ഥ വിദഗ്ധർ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞെതന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ വ്യക്തമാക്കി. ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്തെ ഉപദേശമായി ഇതിനെ മുഖ്യമന്ത്രി കണക്കാക്കണമെന്നും അദ്ദേഹം പറയുന്നു.
Loading...