Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക്​ഡൗണിൽ കുടുങ്ങി...

ലോക്​ഡൗണിൽ കുടുങ്ങി പി.എസ്​.സിയുടെ 23 റാങ്ക്​ പട്ടികകൾ

text_fields
bookmark_border
കാലാവധി ജൂൺ 19 വരെ നീട്ടിയിട്ടും ഗുണമുണ്ടായില്ല പി.എ.എം. ബഷീർ തൃശൂർ: ലോക്ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്നത് പി.എസ്.സിയുടെ 23 റാങ്ക് പട്ടിക. കോവിഡ് പശ്ചാത്തലത്തിൽ കാലാവധി കഴിഞ്ഞ പത്ത് പട്ടിക ജൂൺ 19 വരെ നീട്ടിയെങ്കിലും ഉദ്യോഗാർഥികൾക്ക് അനുകൂലമായ നടപടികളൊന്നും ഇതുവരെ പി.എസ്.സി സ്വീകരിച്ചിട്ടില്ല. ബാക്കി 13 റാങ്ക് പട്ടികകളുടെ കാലാവധി ഒരു വർഷത്തിനകം കഴിയും. നേരത്തെയുണ്ടായ നിപ, പ്രളയം, ഓഖി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നിയമനം മരവിച്ചത് കൂടി കണക്കിലെടുത്താൽ പട്ടികയിലുള്ള പലർക്കും ഇനി ഒരവസരം ലഭിക്കാനിടയില്ല. തദ്ദേശ സ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നിയമനം വീണ്ടും തടസ്സപ്പെടും. ലാസ്റ്റ് ഗ്രേഡ്, എൽ.ഡി ക്ലർക്ക്, അസി. സെയിൽസ്മാൻ (സപ്ലൈകോ), സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, വെറ്ററിനറി സർജൻ, എച്ച്.എസ്.എ മലയാളം (വയനാട്, കണ്ണൂർ, െകാല്ലം), ഗ്രേഡ് 1 ഓവർസിയർ (പൊതുമരാമത്ത് ), എൽ.ഡി.വി ഡ്രൈവർ (വിവിധം), കൃഷി ഓഫിസർ, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ (ആരോഗ്യം), മുനിസിപ്പൽ സെക്രട്ടറി, ദന്തൽ സർജൻ, വാട്ടർ അതോററ്റി അസി. എൻജിനീയർ, അസി. മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ തസ്തികകളിലേക്കുള്ളത് ഉൾപ്പെടെയുള്ള റാങ്ക് പട്ടികയാണ് അനക്കമറ്റ് കിടക്കുന്നത്. പരീക്ഷ എഴുതിയതിൽ (17.94 ലക്ഷം) ഒരു ശതമാനം പേർ (15,000) മാത്രമാണ് 2018ൽ നിലവിൽ വന്ന എൽ.ഡി ക്ലർക്ക് റാങ്ക്പട്ടികയിലുള്ളത്. എന്നാൽ, കുറഞ്ഞ തോതിൽ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. ഡ്രൈവർ തസ്തികയിലും ഇതുതന്നെയാണ് അവസ്ഥ. അതിനിടെ വിവിധ വകുപ്പുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും നിലച്ച മട്ടാണ്.
Show Full Article
TAGS:LOCAL NEWS 
Next Story