Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂൾ പ്രവേശനം:...

സ്​കൂൾ പ്രവേശനം: അറിയിപ്പ്​ ഒന്നുമില്ല; അധികൃതർ ത്രിശങ്കുവിൽ

text_fields
bookmark_border
തൃശൂർ: കോവിഡിനെ തുടർന്ന് സ്കൂൾ പ്രവേശനം ആകെ അവതാളത്തിലാണ്. സ്കൂളുകളിൽ ക്ലാസ് കയറ്റ നടപടികൾ പുരോഗമിക്കുകയാണ്. അധ്യാപകർക്ക് ഊഴംവെച്ച് ഡ്യൂട്ടി നൽകിയാണ് പ്രമോഷൻ പട്ടിക അടക്കം തയാറാക്കുന്നത്. ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കാണ് പരീക്ഷ നടത്താതെ കഴിഞ്ഞ പരീക്ഷകളിലെയും കുട്ടികളുടെ ക്ലാസ് അനുഭവങ്ങളുടെയും വെളിച്ചത്തിൽ സ്ഥാനക്കയറ്റം നൽകുന്നത്. അല്ലെങ്കിലും പരാജിതർ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണനയം. ഇതൊന്നും ഒരറിയിപ്പുമില്ലാതെ സ്കൂൾ അധികൃതർതന്നെ ചെയ്യുന്നതാണ്. കുട്ടികളെ കണ്ടെത്താൻ എയ്ഡഡ്, സർക്കാർ സ്കൂളുകൾ ഡിസംബർ മുതൽ കളത്തിൽ ഇറങ്ങുകയാണ് പതിവ്. ക്രിസ്മസ് അവധിയിലും തുടർദിവസങ്ങളുമാണ് ഇതിനായി കണ്ടെത്തിയിരുന്നത്. പ്രളയത്തിൻെറ പശ്ചാത്തലത്തിൽ ഇക്കുറി പാഠ്യേതര പ്രവർത്തനങ്ങൾ നീണ്ടതോടെ കുട്ടികളെ കണ്ടെത്തുന്നതിന് ആവാത്ത സാഹചര്യവും ഉണ്ടായി. തസ്തിക പോകാതെ കാര്യങ്ങൾ കൊണ്ടുപോകുന്നതിന് കുട്ടികളെ കിട്ടേണ്ടതുണ്ട്. എന്നാൽ, സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട ഒരറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു, പ്ലസ് വൺ പരീക്ഷകൾക്ക് പിന്നാലെ ഇത്തരം നടപടികൾ മതിയെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. 10 മാസത്തെ സ്കൂൾ കാലയളവ് എട്ടുമാസമായി ചുരുക്കുന്നത് സംബന്ധിച്ച കാര്യത്തിലും ചർച്ച പുരോഗമിക്കുകയാണ്. ഇങ്ങനെ വരുേമ്പാൾ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയുമെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. അതുകൊണ്ടുതന്നെ രക്ഷിതാക്കളെ ഫോണിൽ ബന്ധെപ്പട്ട് കുട്ടികളെ തങ്ങളുടെ സ്കൂളിൽ ചേർക്കണമെന്ന് അപേക്ഷിക്കുകയാണ് അധ്യാപകർ ചെയ്യുന്നത്. കുട്ടികളുെട കാര്യത്തിൽ പരിഭ്രമമുള്ള രക്ഷിതാക്കളും കാര്യങ്ങൾ അന്വേഷിച്ച് സ്കൂൾ അധികൃതരെ വിളിക്കുന്നുണ്ട്. ഇങ്ങനെ ഉറപ്പുകിട്ടുന്നവരുടെ പേരുകൾ പ്രത്യേകം എഴുതിവെക്കുകയാണ് സ്കൂളുകാർ ചെയ്യുന്നത്. അതിനൊപ്പം സ്കൂൾമാറ്റത്തിന് എൽ.പി യു.പി സ്കൂളുകളിൽ അടക്കം വിടുതൽ സർട്ടിഫിക്കറ്റ് നൽകേണ്ടതുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story