Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right2 PRESS MET വൈദ്യുതി...

2 PRESS MET വൈദ്യുതി ബിൽ ഒഴിവാക്കണം; കെ.എസ്.ഇ.ബി ഒാഫിസുകള്‍ക്ക് മുന്നില്‍ നാളെ ധർണ

text_fields
bookmark_border
തൃശൂര്‍: ലോക്ഡൗണിനെത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവന്ന സാഹചര്യത്തില്‍ രണ്ടുമാസത്തെ വൈദ്യുതി ബില്‍ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഫ്രാന്‍സിസ് ആലപ്പാട്ട് ആവശ്യപ്പെട്ടു. വർധിപ്പിച്ച വൈദ്യുതി ചാര്‍ജുകള്‍ പിന്‍വലിക്കുക, വൈദ്യുതി ബോര്‍ഡിൻെറ കൊള്ളയടി നിര്‍ത്തിലാക്കുക, ആറുമാസത്തേക്ക് ഫിക്‌സഡ് ചാര്‍ജുകള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇ.ബിയുടെ പ്രധാന ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ ബുധനാഴ്ച രാവിലെ 11ന് ധർണ നടത്തും. ജില്ല പ്രസിഡൻറ് ആൻറണി പതിപ്പറമ്പനും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. മലയാളി വിദ്യാർഥിയുടെ ഗണിതശാസ്ത്ര ലേഖനം അന്താരാഷ്ട്ര ജേണലിൽ തൃശൂര്‍: ലോകത്തിലെ പ്രശസ്തരായ ഗണിതശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങള്‍ ഉള്‍പ്പെടുത്തി താന്‍ എഴുതിയ ലേഖനം അന്താരാഷ്ട്ര ജേണലായ അപ്ലൈഡ് സയന്‍സ് പിരിയോഡിക്കലില്‍ പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ചതായി കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോഓപറേറ്റിവ് കോളജ് വിദ്യാർഥി എന്‍.എസ്. വസന്ത് അറിയിച്ചു. ഒന്നാം വര്‍ഷ ബി.കോം വിദ്യാർഥിയാണ് വസന്ത്. ഗണിത ശാസ്ത്രജ്ഞരുടെ പേരും ജന്മസ്ഥലവും കണ്ടുപിടിത്തങ്ങളുമാണ് ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. സഹോദരങ്ങളായ സൂര്യയും ശരതും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story