Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യസേതു ആപ്പിനെതിരെ ...

'ആരോഗ്യസേതു' ആപ്പിനെതിരെ ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
തൃശൂർ: ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ അടിച്ചേൽപിക്കുന്നത് ചോദ്യം ചെയ്ത് ഹൈകോടതിയിൽ റിട്ട് ഹരജി. തൃശൂർ കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജോൺ ഡാനിയലാണ് ഹരജിക്കാരൻ. ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻവഴി ശേഖരിക്കുന്ന വ്യക്തിയുടെ സ്വകാര്യ വിവരങ്ങളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നതായും സംസ്ഥാന സർക്കാറുകൾക്ക് നൽകിയ നിർദേശങ്ങളെയും ഹരജിയിൽ ചോദ്യം ചെയ്യുന്നു. ഉപയോഗം നിർബന്ധമാക്കുമ്പോൾ വ്യക്തിയുടെ സമ്മതം എന്ന ആശയം പൂർണമായും അവഗണിക്കപ്പെടുന്നു. ഹരജിക്കാരനുവേണ്ടി കെ.ആർ. ശ്രീപതി, അനുപമ സുബ്രഹ്മണ്യൻ, ശ്രീറാം പരക്കാട്ട് എന്നിവർ ഹാജരാകും.
Show Full Article
TAGS:LOCAL NEWS 
Next Story