Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിവേഗ കോവിഡ്​...

അതിവേഗ കോവിഡ്​ പരിശോധന: ബയോ സെൻസറിന്​ അനുമതി കാത്ത്​ 'സി-മെറ്റ്'

text_fields
bookmark_border
* ഈ ചെറുഉപകരണത്തിലൂടെ സെക്കൻഡുകൾക്കകം ഫലം ലഭ്യമാകും പി.പി. പ്രശാന്ത് തൃശൂർ: കൈയിൽ കൊണ്ടുനടക്കാവുന്ന ചെറിയ ഉപകരണം. അതിൽ കോവിഡ് രോഗിയുടെ രക്തസാമ്പിളോ തൊണ്ടയിലേ സ്രവമോ വെച്ചാൽ ചെറുശബ്ദം, അല്ലെങ്കിൽ ചുവന്ന പ്രകാശം. കുറഞ്ഞ ചെലവിൽ നിമിഷങ്ങൾക്കകം രോഗികളെ തിരിച്ചറിയാവുന്ന ഉപകരണം വികസിപ്പിക്കാനുള്ള അനുമതി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാറിൻെറ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനമായ തൃശൂരിലെ സൻെറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്). തിരുവനന്തപുരം രാജീവ് ഗാന്ധി സൻെറർ ഫോർ ബയോ ടെക്നോളജിയുമായി സഹകരിച്ച് വികസിപ്പിക്കുന്ന 'ബയോ സെൻസറി'ൽ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ വളരെ പെെട്ടന്ന് കോവിഡ് പരിശോധനക്ക് വിധേയമാക്കാം. കോവിഡിനെ ചെറുക്കാനുള്ള പദ്ധതികൾ സംബന്ധിച്ച് ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലെ 'വിജ്ഞാൻ പ്രസാർ' കഴിഞ്ഞദിവസം പുറത്തിറക്കിയ ജേണലിൽ ഈ പരീക്ഷണക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക വ്യാപന ഘട്ടത്തിൽ കോവിഡ് വൈറസിനെ നിരീക്ഷിക്കാനുള്ള ആൻറിബോഡി-ആൻറിജൻ പരിശോധനയാണ് സി-മെറ്റിൻെറ ശാസ്ത്ര സാങ്കേതിക മികവിൽ ബയോ സെൻസർ (പ്ലാസ്മോണിക് പോർട്ടബ്ൾ സെൻസർ) എന്ന ആശയത്തിലെത്തിയത്. പി.സി.ആർ (പോളിമർ ചെയിൻ റിയാക്ഷൻ) വഴിയുള്ള കോവിഡ് പരിശോധന ഫലത്തിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടിടത്ത് ഈ ഉപകരണത്തിലൂടെ സെക്കൻഡുകൾക്കകം ഫലം ലഭ്യമാകും. രക്ത പരിശോധനയാണെങ്കിൽ കോവിഡ് വൈറസിൻെറ ആൻറിജൻ ഘടകവും സ്രവപരിശോധനയാണെങ്കിൽ ആൻറിബോഡിയുമാണ് ഉപയോഗിക്കുക. ഉടൻ പ്രതിപ്രവർത്തിക്കുന്ന എതിർഘടകങ്ങളാണിവ. പ്രതിപ്രവർത്തനം കഴിഞ്ഞാൽ പോസിറ്റിവ് സാധ്യതയറിയിക്കാൻ സെൻസർ ശബ്ദം മുഴക്കും. കോവിഡ് വൈറസിൻെറ ആൻറിജൻ-ആൻറിബോഡി ഘടകങ്ങളെ സി-മെറ്റിൻെറ പരീക്ഷണത്തിൽ വികസിപ്പിച്ച സെൻസറുമായി സംയോജിപ്പിച്ച കാട്രിഡ്ജുകളാണ് ഉപകരണത്തിൻെറ പ്രധാന ഭാഗം. തൃശൂർ മെഡിക്കൽ കോളജും പരീക്ഷണത്തിൽ പങ്കാളിയാണ്. ഭക്ഷണപദാർഥങ്ങൾ പഴകുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയകളെ കണ്ടെത്താൻ ചെലവ് കുറഞ്ഞ, കൈയിൽ കൊണ്ടുനടക്കാവുന്ന ബയോസെൻസർ വികസിപ്പിക്കുന്ന സി-മെറ്റിൻെറ പരീക്ഷണം അവസാനഘട്ടത്തിലാണ്. ഇതിനിടെയാണ് കോവിഡ് പരീക്ഷണങ്ങൾക്ക് ഇതേ ആശയം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ സി-മെറ്റിലെ ശാസ്ത്രജ്ഞൻ എസ്.എൻ. പോറ്റി 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച നിർദേശം കേന്ദ്രസർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story