Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീണ്ടും കോവിഡ്​;...

വീണ്ടും കോവിഡ്​; വുഹാനിൽ ഒരു കോടി പേരെ പരിശോധിക്കാൻ ചൈന

text_fields
bookmark_border
ബെയ്ജിങ്: കൊറോണ വൈറസ് പ്രഭവകേന്ദ്രമായി കരുതുന്ന വുഹാൻ നഗരത്തിൽ ആഴ്ചകൾക്കിടെ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മുഴുവൻ ജനസംഖ്യയെയും പരിശോധനക്ക് വിധേയമാക്കുന്നു. 1.10 കോടി ജനങ്ങളെയാണ് 10 ദിവസങ്ങൾക്കിടെ വീണ്ടും പരിശോധന നടത്തി കോവിഡ് മുക്തരെന്ന് ഉറപ്പാക്കുക. ആഴ്ചകൾ നീണ്ട ലോക്ഡൗൺ അവസാനിപ്പിച്ച് ഏപ്രിൽ എട്ടിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന വുഹാനിൽ ഞായറാഴ്ചയാണ് വീണ്ടും ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിങ്കളാഴ്ച ആറുപേർ കൂടി രോഗികളായി. ഇതോടെ സമൂഹ വ്യാപനം വീണ്ടും സംഭവിച്ചെന്ന ആശങ്കയുയർന്ന സാഹചര്യത്തിലാണ് വിശദ പരിശോധന. ലോകത്ത് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുകയും അതിവേഗം പടരുകയും ചെയ്ത വുഹാനിൽ 3,869 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story