Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2019 11:30 PM GMT Updated On
date_range 14 Nov 2019 11:30 PM GMTശിശുദിനാഘോഷം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കോഴിക്കുളങ്ങര 109 ാം നമ്പർ അംഗൻവാടിയിൽ ശിശുദിനാഘോഷ ഭാഗമായി പുഷ്പാർച്ചനയും റാലിയും കുട്ടികൾക്കും അമ്മമാർക്കും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. സമ്മാനം വിതരണം ചെയ്തു. സുലേഖ ടീച്ചർ, രമ, സുനില, മോഹനൻ, സുശീല ടീച്ചർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ. രാംദാസ്, വെൽെഫയർ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. അല്‍-അഖ്സ പബ്ലിക് സ്കൂളില്‍ ശിശു ദിനം കയ്പമംഗലം: അല്‍-അഖ്സ പബ്ലിക് സ്കൂളില്‍ ശിശു ദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ച് റാലി നടത്തി. കലാപരിപാടികള്‍ നടന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ മുഹമ്മദ് സുഹൈലിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പല്‍ അൻവർ സാദിക് മുഖ്യ പ്രഭാഷണം നടത്തി. രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story