Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹൈറോഡിലെ...

ഹൈറോഡിലെ ഗതാഗതപരിഷ്കാരം: നഗരത്തിൽ തിരക്ക് കൂട്ടാനിടയാക്കുമെന്ന് ആക്ഷേപം

text_fields
bookmark_border
തൃശൂർ: ഒല്ലൂർ, വരന്തരപ്പിള്ളി ഭാഗങ്ങളിൽനിന്ന് വരുന്ന സ്വകാര്യ ബസുകൾ ഹൈറോഡ് വഴി നഗരത്തിൽ പ്രവേശിപ്പിച്ചുള്ള ഗ താഗതപരിഷ്കാരം നഗരത്തിൽ വാഹനത്തിരക്ക് വർധിപ്പിക്കുമെന്ന് ആക്ഷേപം. നഗരത്തിൽ ഏറ്റവുമധികം യാത്രികർ എത്തുന്ന ദിവാൻജി മൂലയിൽനിന്ന് (തീവണ്ടി, ട്രാൻസ്പോർട്ട് വഴി) വടക്കേ സ്്റ്റാൻഡിലേക്ക് ഈ മേഖലകളിൽ നിന്നുള്ള ബസുകളെയാണ് ആശ്രയിക്കുന്നത്. പുതിയ പരിഷ്കാരത്തിലൂടെ ഇത് ഇല്ലാതാവും. മെഡിക്കൽ കോളജ്, വടക്കാഞ്ചേരി, ഷൊർണൂർ, കുണ്ടുകാട്, മണ്ണുത്തി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ടവരും ബുദ്ധിമുട്ടും. ഈ സാഹചര്യത്തിൽ ഓട്ടോയും ഇരുചക്രവാഹനങ്ങളും ആശ്രയിക്കേണ്ടിവരും. ഫലത്തിൽ വാഹനത്തിരക്ക് കൂടും. വടക്കേ സ്്റ്റാൻഡിലേക്ക് ബദൽ ബസ് സൗകര്യം ഉറപ്പാക്കി മാത്രമേ ഈ പരിഷ്കാരം നടപ്പാക്കാൻ പാടുള്ളൂവെന്നാണ് യാത്രക്കാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story