Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2019 11:29 PM GMT Updated On
date_range 18 Sep 2019 11:29 PM GMTദേശീയപാത വികസനം: എം.പി അവലോകനയോഗം വിളിച്ചു
text_fieldsbookmark_border
ആലുവ: ചാലക്കുടി മണ്ഡലത്തിലെ ദേശീയപാത 544 വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ബെന്നി ബഹനാൻ എം.പി അവലോകനയോഗം വിളിച് ചു. വികസന പ്രവർത്തനങ്ങൾക്ക് പുറമേ അടിയന്തര അറ്റകുറ്റപ്പണികളും യോഗത്തിൽ വിലയിരുത്തും. ദേശീയപാത അതോറിറ്റി അധികൃതർ, എം.എൽ.എമാർ, തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജില്ല വികസന സമിതി പ്രതിനിധികൾ, സംഘടന നേതാക്കൾ എന്നിവരുടെ യോഗം വെള്ളിയാഴ്ചയാണ് നടക്കുന്നത്. രാവിലെ പത്തിന് ചാലക്കുടി ടി.ബിയിലാണ് യോഗം. ചാലക്കുടി അടിപ്പാത നിർമാണം, ചാലക്കുടിയിലെ ഗതാഗതക്കുരുക്ക് എന്നിവ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. അങ്കമാലി, ആലുവ നിയോജകമണ്ഡലങ്ങളിലെ ദേശീയപാത വികസനം, അറ്റകുറ്റപ്പണികൾ എന്നിവ സംബന്ധിച്ച വിഷയങ്ങളും യോഗം വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story