പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്​റ്റിൽ

05:00 AM
14/08/2019
തൃശൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ വലിയപറമ്പിൽ എടക്കളത്തൂർ വീട്ടിൽ ലിവിൻ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. തൃശൂരിൽ പോസ്റ്റോഫിസ് റോഡിലുള്ള ലോഡ്ജിലേക്ക് കുട്ടിയെ വിളിച്ചു വരുത്തിയായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.
Loading...
COMMENTS