വീണുപോയ ചരിത്രക്കെട്ടിടത്തിന് വിയറ്റ്നാമിൽ നിന്ന്​ ഒരു ഓർമച്ചിത്രം

05:00 AM
14/08/2019
തൃശൂർ: മഴയിൽ ഒരു ഭാഗം തകർന്നതിനെ തുടർന്ന് പൂർണമായും പൊളിച്ച ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മൂന്ന് നിലകെട്ടിടത്തിന് വിയറ്റ്നാമിൽ നിന്ന് ഓർമച്ചിത്രം. ഒലാം വിയറ്റ്നാമിലെ വൈസ് പ്രസിഡൻറ് തൃശൂർ സ്വദേശി ബി. രവീന്ദ്രനാഥിൻെറ ഭാര്യയും ആനക്കര സ്വദേശിയുമായ രതിയാണ് കെട്ടിടത്തിൻെറ അർബൻ സ്കെച്ച് തയ്യാറാക്കിയത്. ചിത്രം 'ആ ചരിത്രം മായുമ്പോൾ' എന്ന് അറിയിച്ച് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. റൗണ്ടിലെ തലയെടുപ്പിൻെറ പ്രൗഢിയാർന്ന ചിത്രം സ്വരാജ് റൗണ്ടിൽ നിന്നുള്ള കാഴ്ചയുടെ അതേ ദൃശ്യമികവോടെ വരച്ചെടുക്കുകയായിരുന്നു രതി.
Loading...
COMMENTS