കച്ചവടക്കാരെ പുനരധിവസിപ്പിക്കും -കോർപറേഷൻ

05:00 AM
14/08/2019
തൃശൂര്‍: മഴയിൽ തകർന്നതിനെ തുടർന്ന് പൊളിച്ച് നീക്കിയ ജനറൽ ആശുപത്രിക്ക് സമീപത്തെ കോർപറേഷൻ കെട്ടിടത്തിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്ന് കച്ചവടക്കാരുെട അടിയന്തര യോഗത്തിൽ മേയർ അജിത വിജയൻ അറിയിച്ചു. പുതിയ കെട്ടിടത്തിൻെറ നിർമാണം ഉടൻ തുടങ്ങും. ഇതിനായി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികളും കൗണ്‍സിലും തീരുമാനം എടുക്കും. ഇക്കാര്യത്തിൽ ചിലർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും മേയർ ആരോപിച്ചു.
Loading...
COMMENTS