പൊലീസ് സ്‌റ്റേഷൻ പരിസരത്ത് കൃഷിക്ക് തുടക്കമായി

04:59 AM
12/07/2019
കുന്നംകുളം: പൊലീസ് സ്‌റ്റേഷൻ പരിസരത്ത് പച്ചക്കറി, പൂവ് കൃഷിക്ക് തുടക്കമായി. പഴയ വാഹനങ്ങള്‍ മാറ്റി വൃത്തിയാക്കിയ സ്ഥലത്താണ് കൃഷിയിറക്കിയത്. ഇക്കുറി ഓണത്തിനുള്ളവയാണ് കൃഷി ചെയ്തത്. സര്‍ക്കാര്‍ ഓഫിസുകളിലെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായാണ് കൃഷി വകുപ്പിൻെറ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ മുളക്, വെണ്ട, വഴുതന, ചീര, ചെണ്ടുമല്ലി എന്നിവ കൃഷിചെയ്തു. 60 ദിവസത്തിനുള്ളില്‍ പൂക്കള്‍ വിളവെടുക്കാനാകും. അസി. പൊലീസ് കമീഷണറുടെ ഓഫിസിന് മുകളിലെ മേല്‍ക്കൂരയിലും സ്‌റ്റേഷൻെറ അരികിലുമായി നൂറ് ഗ്രോബാഗുകളിലും പച്ചക്കറിത്തൈകള്‍ നട്ടു. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ നിർവഹിച്ചു. സി.ഐ കെ.ജി. സുരേഷ്, എസ്.ഐമാരായ യു.കെ. ഷാജഹാൻ, വി.എസ്. സന്തോഷ്, വെജിറ്റബിള്‍ ഫീല്‍ഡ് അസി. പി.യു. മഞ്ജു, കര്‍ഷകമിത്ര അനീഷ്, അച്യുതന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഗീത ശശി, സുമ ഗംഗാധരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന് ജില്ല തലത്തിൽ രണ്ടാം സ്ഥാനം പെരുമ്പിലാവ്: ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന് പാലക്കാട് ജില്ല തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. എട്ടാം ക്ലാസിൽ പൊതു പരീക്ഷ എഴുതി ഐ.ടി രംഗത്ത് കഴിവുള്ള വിദ്യാർഥികളെ കണ്ടെത്തി നൂതന സാങ്കേതികവിദ്യയുടെ പരിശീലനം നൽകുന്നു. 29 പേരടങ്ങുന്ന സ്കൂളിലെ സംഘത്തെ പ്രധാനാധ്യാപിക ടി.എസ്. ദേവികയുടെ നേതൃത്വത്തിൽ അധ്യാപകരായ സന്തോഷ്, സ്മിത എന്നിവരാണ് പരിശീലനം നൽകുന്നത്. ആനിമേഷൻ, പ്രോഗ്രാമിങ്, വീഡിയോ എഡിറ്റിങ്, ന്യൂസ് റീഡിങ്, െറെറ്റിങ് ഡോക്യുമൻെററി എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. സ്കൂളിൽ രണ്ട് ഡോക്യുമൻെററിയും ,ഡിജിറ്റൽ മാഗസിനും ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് തയാറാക്കി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥനിൽ നിന്ന് സ്കൂളിനു വേണ്ടി അധ്യാപകരായ സന്തോഷ്, വിനോദ് എന്നിവർ പുരസ്കാരവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
Loading...
COMMENTS