യോഗ ക്ലാസ് ആരംഭിച്ചു

04:59 AM
12/07/2019
പുന്നയൂര്‍ക്കുളം: പഞ്ചായത്ത് ആയുഷ് മിഷൻ നേതൃത്വത്തില്‍ ചെറായി ഗവ.യുപി സ്‌കൂളില്‍ . പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ.എസ്. ഭാസ്‌കരന്‍, ഡോ. രാജേഷ്, യോഗാചാര്യന്‍ പി.എം. ബൈജു, പ്രധാനാധ്യാപിക സി. മിനി, പി.ടി.എ പ്രസിഡൻറ് എം. റാണാപ്രതാപ്, പ്രീ പ്രൈമറി കോഓഡിനേറ്റര്‍ സി.പി. ബൈജു എന്നിവര്‍ സംസാരിച്ചു. 10 ദിവസത്തെ കോഴ്‌സിന് ദിവസവും ഒരു മണിക്കൂര്‍ വീതമാണ് നീക്കിെവച്ചത്. ആറ്, ഏഴ് ക്ലാസിലുള്ള വിദ്യാര്‍ഥികളാണ് യോഗ ക്ലാസില്‍ പങ്കെടുക്കുന്നത്.
Loading...
COMMENTS