പ്ലാസ്​റ്റിക് മാലിന്യങ്ങൾ കത്തിക്കൽ: നടപടി തുടങ്ങി

04:59 AM
12/07/2019
കുന്നംകുളം: കാർബൺ തുലിത കുന്നംകുളം പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെയുള്ള നടപടികൾ തുടങ്ങി. മാലിന്യങ്ങൾ പൊതു സ്ഥലത്തും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നടപടി. ഗുരുവായൂർ റോഡിൽ ഖാദി ഭവൻ കെട്ടിടത്തിന് പിന്നിലെ ഒഴിഞ്ഞ പറമ്പിൽ മാലിന്യം കത്തിക്കുന്നത് നഗരസഭ ആരോഗ്യ വിഭാഗത്തിൻെറ പരിശോധനയിൽ വ്യക്തമായി. കാർബൺ തുലിത കുന്നംകുളം പദ്ധതി വിജയിപ്പിക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്ന് ചെയർപേഴ്സൻ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ ഗംഗാധരൻ എന്നിവർ അഭ്യർഥിച്ചു.
Loading...
COMMENTS