ഉന്നത വിജയികളെ കോർപറേഷൻ ആദരിക്കും

04:59 AM
12/07/2019
തൃശൂർ: കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട വിദ്യാലയങ്ങളിലെ 2018-19 അധ്യയന വർഷത്തെ കേരള, സി.ബി.എസ്.സി, ഐ.സി.എസ്.ഇ സിലബസുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ വൺ, എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ദേശീയ സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയവരെയും കലാ-കായിക രംഗത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെയും കോർപറേഷൻ അനുമോദിക്കുന്നു. കോർപറേഷനിൽ സ്ഥിരതാമസക്കാരായവരും പരിധിക്ക് പുറത്ത് വിദ്യാലയങ്ങളിൽ നിന്നും വിജയിച്ചവരെയും പരിഗണിക്കും. അപേക്ഷകൾ ഈ മാസം 20ന് മുമ്പ് വിദ്യാഭ്യാസ-കായിക സ്ഥിരം സമിതിക്ക് സമർപ്പിക്കണമെന്ന് അധ്യക്ഷ അറിയിച്ചു.
Loading...
COMMENTS