വിദ്യാർഥികളെ ആദരിച്ചു

05:01 AM
18/05/2019
അണ്ടത്തോട്: ആനൊടിയിൽ കുടുംബ സമിതി സംഘടിപ്പിച്ച സംഗമത്തിൽ കുടുംബത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയം നേടി . ഈ വർഷം മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾ പൂർത്തിയാക്കിയവരെയും ആദരിച്ചു. മമ്മു കിടക്കാട് അധ്യക്ഷത വഹിച്ചു. തഖ്‌വ സ്കൂൾ പ്രിൻസിപ്പൽ രാജേഷ് പാഴിയൂർ മുഖ്യ പ്രഭാഷണം നടത്തി. ഒ.കെ. കുഞ്ഞുമുഹമ്മദ് മൗലവി, മായിൻ കുട്ടി, മുഹമ്മദുണ്ണി, ഉസ്മാൻ, റഷീദ് മൗലവി, ഷബീർ അണ്ടത്തോട്, കുഞ്ഞിമോൻ പുന്നയൂർ, ഉമർ മാറഞ്ചേരി, ഫിറോസ് അയിരൂർ എന്നിവർ സംസാരിച്ചു.
Loading...
COMMENTS