മാന്തോപ്പിൽ കഞ്ചാവ്‌ മാഫിയ സംഘത്തി​െൻറ ആക്രമണം

05:01 AM
18/05/2019
മാന്തോപ്പിൽ കഞ്ചാവ്‌ മാഫിയ സംഘത്തിൻെറ ആക്രമണം സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ എട്ടുപേർ പിടിയിൽ കുന്നംകുളം: കാണിപ്പയ്യൂർ മാന്തോപ്പിൽ കഞ്ചാവ് മാഫിയ സംഘം അക്രമം അഴിച്ചുവിട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ എട്ടുപേരെ പൊലീസ് പിടികൂടി. കുറുക്കൻപാറ തോലത്ത് വീട്ടിൽ എബിൻ (21), കാണിപയ്യൂർ മാന്തോപ്പ് സ്വദേശികളായ പുലിക്കോട്ടിൽ വീട്ടിൽ ബിേൻറാ (23), പുലിക്കോട്ടിൽ ബിൽജോ (24), ചീരൻ വീട്ടിൽ ഷൈബിൻ (22), മലയഞ്ചാത്ത് വീട്ടിൽ ജിഷ്ണു (21), എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ആക്രമണത്തിൽ കാണിപയ്യൂർ സ്വദേശികളായ കല്ലിങ്കൽ കുമാരൻെറ മകൻ അനിൽകുമാർ (24), കരിയാംപറമ്പിൽ രാജു (52), കല്ലിങ്കൽ മനോഹരൻെറ മകൻ മഹേഷ് (24) എന്നിവർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടിടത്ത് നടന്ന ആക്രമണങ്ങൾക്ക് പുറമെ വീണ്ടും വെള്ളിയാഴ്ച പുലർച്ചെ അനിൽ കുമാറിനെ വീടു കയറി ആക്രമിക്കുകയായിരുന്നു. അനിൽകുമാർ, രാജു എന്നിവരുടെ പല്ലുകൾ നഷ്ടപ്പെട്ടു. കൂടാതെ സഞ്ജയ്‌, സുധീർ‌ എന്നിവരും പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുമ്പ്‌ പൈപ്പ്‌ കൊണ്ടുള്ള ആക്രമണത്തിൽ മഹേഷിൻെറ തലക്ക്‌ ഗുരുതര പരിക്കേറ്റു. മേഖലയിൽ ഒന്നര വർഷമായി ലഹരി മാഫിയ സജീവമാണ്‌. നിരവധി കേസുകളിലെ പ്രതികളും കേസുകളിൽ ജാമ്യമെടുക്കാതെ ഒളിവിൽ കഴിയുന്നവരും മേഖലയിൽ സജീവമാണെന്ന് നാട്ടുകാർ പറഞ്ഞു. എസ്.ഐ യു.കെ. ഷാജഹാൻെറ നേതൃത്വത്തിലാണ് എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.
Loading...