വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ്

05:01 AM
18/05/2019
വടക്കാഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വടക്കാഞ്ചേരി സർക്കാറുദ്യോഗസ്ഥ സഹകരണ സംഘം അംഗങ്ങളുടേയും, ജീവനക്കാരുടേയും മക്കൾക്ക് സംഘം നൽകുന്ന വിദ്യാഭ്യാസ പ്രോത്സാഹന അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04884- 232207, 233207. വാർഷികാഘോഷം വടക്കാഞ്ചേരി: സൗഹൃദം സാഹിത്യ സാംസ്കാരിക സംഘത്തിൻെറ 28ാം വാർഷികം വിവിധ പരിപാടികളോടെ 19ന് അമ്പിളി ഭവനിൽ ആഘോഷിക്കും. കവിയരങ്ങ്, സംഗീതം, നാടൻപാട്ട്, മിമിക്സ്, ചാക്യാർകൂത്ത്, ബാലെ തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും. നടൻ പെരിങ്ങോട് ശങ്കരനാരായണൻ ഉദ്ഘാടനം ചെയും. പിറന്നാളാഘോഷം വടക്കാഞ്ചേരി: അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ പിറന്നാളാഘോഷം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് കുമാരി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കരീം പന്നിത്തടം ചികിത്സ സഹായ വിതരണം നടത്തി. നിർധന കുടുംബങ്ങൾക്കുള്ള അരി വിതരണം നഗരസഭ കൗൺസിലർസിന്ധു സുബ്രഹ്മണ്യനും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം പ്രസ് ക്ലബ് ട്രഷറർ ജോണി ചിറ്റിലപ്പിള്ളിയും നടത്തി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശാന്തകുമാരി, ഉണ്ണി ഗ്രാമകല, എം. അനിത, സി. ശങ്കരൻ, കെ. രജീഷ്, ഓമന വർഗീസ്, പങ്കജം കൃഷ്ണൻകുട്ടി, ഷൈലജ നൗഷാദ്, അർച്ചന അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Loading...
COMMENTS