ബസിനു മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണു

05:01 AM
18/05/2019
ചെറുതുരുത്തി: സംസ്ഥാന പാത മുള്ളൂർക്കരയിൽ സ്വകാര്യ ബസ് വൈദ്യുതി തൂണിലിടിച്ച് ലൈൻ കമ്പി ബസിനു മുകളിൽ വീണത് പരിഭ്രാന്തി പരത്തി. ഷൊർണൂരിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന നിധീഷ് ബസാണ് വൈകീട്ട് 7.30ന് അപകടത്തിൽ പെട്ടത്. ബസിൽ 16 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെ.എസ്.ഇ.ബി യെ വിവരമറിയിച്ചതിനെത്തുടർന്ന് ജീവനക്കാരെത്തി ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരിമാറ്റിയതോടെയാണ് യാത്രക്കാർക്ക് സമാധാനമായത്. 15 മിനിറ്റോളം മരണം മുന്നിൽ കണ്ട് ബസിൽ ഇരിക്കുകയായിരുന്നുവെന്ന് യാത്രികർ പറഞ്ഞു.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂർ തടസ്സപ്പെട്ടു. വടക്കാഞ്ചേരി ഹൈവേ പൊലീസ് സ്ഥലത്തെത്തി.
Loading...
COMMENTS