കല നഷ്്ടപ്പെടുമ്പോൾ നീതി നഷ്്ടപ്പെടുന്നു- സുനിൽ പി.ഇളയിടം

05:00 AM
16/05/2019
കൊടുങ്ങല്ലൂർ: മറ്റുള്ളവരുടെ സങ്കടങ്ങൾ ആവിഷ്ക്കരിക്കാനും അനുഭവപ്പെടുത്തുന്നതിനും ഉള്ള മാധ്യമമാണ് കലയെന്നും കല നഷ്ടപ്പെടുമ്പോൾ നീതി നഷ്ടപ്പെടുന്നുവെന്നും ഡോ. സുനിൽ പി.ഇളയിടം. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ പുസ്തകോത്സവത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഡ്വ. അനൂപ് കുമാരൻ അധ്യക്ഷത വഹിച്ചു. എം.കെ. നിസ്‌രി സ്വാഗതവും എൻ.എം. ഹാഷിം നന്ദിയും പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഏഴിന് സണ്ണി എം.കപിക്കാട് പ്രഭാഷണം നടത്തും.
Loading...