വാറ്റ് കേസ് പ്രതികൾ അറസ്്റ്റിൽ

05:00 AM
16/05/2019
തൃപ്രയാർ: ഒളിവിൽ കഴിഞ്ഞിരുന്ന ചാരായം വാറ്റ് കേസിലെ പ്രതികളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിക മൂത്തകുന്നം സ്വദേശികളായി പിലാക്കൽ പറമ്പിൽ പ്രേമൻ, തുപ്പത്ത് മണി എന്ന നാഗേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് ഇവരുടെ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് നടത്തി ചാരായം പിടിച്ചെടുത്തിരുന്നു. ഇന്നലെ ഇവരുടെ വീടുകളിൽ നടത്തിയ തിരച്ചിലിൽ വാറ്റുപകരണങ്ങളും കണ്ടെത്തി.
Loading...