Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

മാഞ്ചിയംകുന്നിടിക്കുന്നത് ജനകീയ സമരസമിതി തടഞ്ഞു

text_fields
bookmark_border
ചാലക്കുടി: നായരങ്ങാടി മാഞ്ചിയംകുന്ന് ഇടിച്ച് നിരത്തി മണ്ണ് കടത്തുന്നത് ജനകീയ സമരസമിതി തടഞ്ഞു. പരാതിയെ തുടര്‍ന്ന് ചാലക്കുടി പൊലീസും കോടശേരി വില്ലേജ് ഓഫിസറും സ്ഥലത്തെത്തി മണ്ണ് കടത്തിയ ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്തു. ചാലക്കുടി ജനകീയ സമരസമിതി പ്രവര്‍ത്തകനായ കെ.ഡി. വില്‍സനെ പ്രതിഷേധത്തിനിടെ സ്ഥലമുടമ കൈയേറ്റം ചെയ്തെന്നും പരാതിയുണ്ട്. പരിക്കേറ്റ വില്‍സന്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കോടശേരി പഞ്ചായത്തിലെ നായരങ്ങാടി ഉദനിപ്പറമ്പന്‍ ജങ്ഷന് സമീപമാണ് മാഞ്ചിയംകുന്ന്. ആറ് ഏക്കറില്‍പരം വിസ്തൃതിയുള്ള ഈ കുന്ന് 15 സ​െൻറില്‍ മണ്ണെടുക്കാന്‍ നേടിയ അനുമതി ഉപയോഗിച്ച് ദിവസങ്ങളായി മണ്ണെടുക്കല്‍ തകൃതിയാണ്. ഇതിനിടെ കുന്ന് പകുതിയോളം ഇടിച്ച് മണ്ണെടുത്തിരുന്നു. ഇതിനിടെയാണ് ജനകീയ സമരസമിതി ചെയര്‍മാന്‍ ഫ്രെഡി ജാക്‌സന്‍ പെരേരയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയത്. അനധികൃതമായി നടക്കുന്ന മണ്ണെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥലമുടമയുടെ നേതൃത്വത്തിലുള്ള സംഘം സമരക്കാരെ കൈയേറ്റം െചയ്തു. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങൾ, മൂന്ന് ടോറസ് ലോറികള്‍ തുടങ്ങിയവ അടക്കം ഏഴ് വാഹനങ്ങളാണ് പിടിച്ചെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story