ആഴ്ചകളായി കുടിവെള്ളമില്ല മേത്തലയിൽ വീട്ടമ്മമാർ റോട്ടിൽ അരിവറുത്ത് പ്രതിഷേധിച്ചു

05:01 AM
16/03/2019
കൊടുങ്ങല്ലൂർ: കുടിവെള്ള ക്ഷാമം കനത്തത്തോടെ കൊടുങ്ങല്ലൂരി​െൻറ വിവിധ ഭാഗങ്ങളിൽ വീട്ടമ്മമാർ തെരുവിലിറങ്ങുന്നു. കൊടുങ്ങല്ലൂർ നഗരസഭ പരിധിയിൽ വരുന്ന മേത്തല ഉേണ്ടകടവിൽ ഗതികെട്ട വീട്ടമ്മമാർ വെള്ളിയാഴ്ച വൈകീട്ട് ആേറാടെ തെരുവിലിറങ്ങി പാലം ഉപരോധിച്ച് അരിവറുത്ത് പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സമരക്കാർ മണിക്കൂറുകളോളം ഉണ്ടേകടവ് പാലം ഉപരോധിക്കുകയായിരുന്നു. ഉപരോധ സമരത്തെത്തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ആഴ്ചകളായി പ്രദേശത്തി​െൻറ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ല. വാട്ടർ അതോറിറ്റിയുടെ ശുദ്ധ ജല വിതരണെത്ത ആശ്രയിക്കുന്നവരാണ് നട്ടം തിരിയുന്നത്. വേനൽ കനത്തുെവങ്കിലും വാട്ടർ അതോറിറ്റിയുടെ അലംഭാവമാണ് കുടിവെള്ള ക്ഷാമത്തിന് മുഖ്യകാരണമെന്ന് നഗരസഭ കൗൺസിലർ എം.എസ്. വിനയകുമാർ കുറ്റപ്പെടുത്തി. പലവട്ടം വാട്ടർ അതോറിറ്റി കൊടുങ്ങല്ലൂർ സെക്ഷൻ ഒാഫിസിലെത്തി പ്രദേശവാസികളുടെ ദുരിതാവസ്ഥ ധരിപ്പിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീട്ടമ്മമാർ ഉപരോധത്തിന് ഇറങ്ങിയതെന്നും വിനയകുമാർ പറയുന്നു. നഗരസഭ ചെയർമാൻ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചതിനെ തുടർന്ന് താൽക്കാലികമായി സമരം അവസാനിപ്പിച്ചു. പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും സമര രംഗത്തേക്ക് നീങ്ങുമെന്ന് സമരക്കാർ പറഞ്ഞു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ച് കുടിവെള്ളം എത്തിക്കുമെന്നും അല്ലാത്ത പക്ഷം നഗരസഭ ടാങ്കറിൽ കുടിവെള്ളം എത്തിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. നഗരസഭ പ്രദേശത്തെ വയലാർ ഭാഗത്തും സമാന അവസ്ഥയാണ്. ഇവിടെ ഒരു ഭാഗത്ത് കുടിവെള്ളം കിട്ടിയിട്ട് ആഴ്ചകളായി. പലവട്ടം അധികൃതരെ ധരിപ്പിെച്ചങ്കിലും സ്ഥായിയായ പരിഹാരം ഉണ്ടാകുന്നില്ലെന്ന് സ്ഥലവാസികൾ പറഞ്ഞു. ഇനിയും വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്ത പക്ഷം തങ്ങളും സമരരംഗത്തേക്ക് ഇറങ്ങുമെന്നും സ്ഥലവാസികൾ മുന്നറിയിപ്പ് നൽകുന്നു.
Loading...
COMMENTS