ഉപഭോക്തൃദിനാചരണം

05:01 AM
16/03/2019
വരവൂർ: തളി നെഹ്റു സ്മാരക വായനശാലയുടെയും തൃശൂർ നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ഉപഭോക്തൃദിനം ആചരിച്ചു. വായനശാല പ്രസിഡൻറ് എ.വി. ശ്രീധരൻ ബോധവത്കരണ ഉദ്ഘാടനം ചെയ്തു. ടി.കെ. ശങ്കരൻ അധ്യക്ഷത വഹിച്ചു. തലപ്പിള്ളി താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി പാനൽ കെ.എസ്. സുജാത ക്ലാസെടുത്തു. വായനശാല സെക്രട്ടറി സി.കെ. വിനോദ്, ടി.പി.എ. ഹമീദ്, സി. ഗീത എന്നിവർ സംസാരിച്ചു.
Loading...
COMMENTS