Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 11:31 PM GMT Updated On
date_range 21 Jan 2019 11:31 PM GMTപ്രളയ സെസ് പിന്‍വലിക്കണം -ഏകോപന സമിതി
text_fieldsbookmark_border
തൃശൂർ: വ്യാപാര മാന്ദ്യം കടുത്ത സാഹചര്യത്തിൽ വ്യാപാര-വ്യവസായ മേഖലകളില്‍നിന്ന് പ്രളയ സെസ് പിരിക്കാനുള്ള തീരുമ ാനം സംസ്ഥാന സര്‍ക്കാര്‍ പുനഃ പരിശോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസകരമാകുന്ന തരത്തില്‍ ജി.എസ്.ടി രജിസ്ട്രേഷനുള്ള വിറ്റുവരവ് പരിധി 40 ലക്ഷമായി വര്‍ധിപ്പിച്ച ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം കേരളത്തില്‍ നടപ്പാക്കാത്തതിൽ അദ്ദേഹം പ്രതിഷേധിച്ചു. വിറ്റുവരവ് പരിധി ഒരു കോടി ആക്കണമെന്നും ജി.എസ്.ടി രജിസ്ട്രേഷനുള്ള വിറ്റുവരവ് പരിധി 20 ലക്ഷമായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാറിെൻറ നടപടി ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story