കടകൾ തുറന്നവർക്ക്​ ചേംബറി​െൻറ അഭിനന്ദനം

05:01 AM
10/01/2019
തൃശൂർ: ദേശീയ പണിമുടക്കിൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ച വ്യാപാരികളെ ചേംബർ ഒാഫ് കോമേഴ്സ് സെക്രേട്ടറിയറ്റ് യോഗം അഭിനന്ദിച്ചു. തുടർന്നും ഹർത്താൽ - പണിമുടക്കുകളിൽ മുഴുവൻ വ്യാപാരികളും കടകൾ തുറക്കണെമന്ന് യോഗം ആഹ്വാനം ചെയ്തു. കടകൾ നിർബന്ധിച്ച് അടപ്പിക്കുകയില്ലെന്ന് ട്രേഡ് യൂനിയൻ നേതാക്കളുടെ ഉറപ്പ് പാഴ്വാക്കായെന്ന് യോഗം ആരോപിച്ചു. പല സ്ഥലത്തും തൊഴിലാളികളും നേതാക്കളും കടകളടക്കാൻ ആവശ്യപ്പെട്ടതായും നിർബന്ധിച്ച് അടപ്പിച്ചതായും യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പൊലീസി​െൻറ ഭാഗത്ത് നിന്ന് നിസ്സംഗതയാണുണ്ടായത്. പണിമുടക്ക് അനുകൂലികളുടെ പ്രകടനവും െപാതുയോഗവും നടക്കുന്നുണ്ടെന്ന് പറഞ്ഞ് പല റോഡുകളിലും വാഹനങ്ങൾ പൊലീസ് തടഞ്ഞു. യോഗത്തിൽ പ്രസിഡൻറ് ടി.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. എം.ആർ. ഫ്രാൻസിസ്, ടി.എ. ശ്രീകാന്ത്, പി.കെ. സുബ്രഹ്മണ്യൻ, ജോസ് കുട്ടഞ്ചേരി, പി.കെ. ജലീൽ, വർഗീസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.
Loading...
COMMENTS