ഗവ. മെഡിക്കൽ കോളജ് ആശുപത്രി അര മണിക്കൂർ ഇരുട്ടിലായി; രോഗികൾ ലിഫ്റ്റിൽ കുടുങ്ങി

05:01 AM
10/01/2019
മുളങ്കുന്നത്തുകാവ്: വൈദ്യുതി മുടങ്ങിയതിനാൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അരമണിക്കൂർ ഇരുട്ടിലായി. അത്യാഹിത വിഭാഗത്തിലുൾെപ്പടെ രോഗികൾ വലഞ്ഞു. ജൂനിയർ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെട്ട ചിലർ ലിഫ്റ്റിൽ കുടുങ്ങി. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. അരമണിക്കൂറിനു ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ഐ.സി.യുകളിലെ രോഗികൾ പരിഭ്രാന്തരായി. അത്യാഹിത വിഭാഗവും സ്തംഭിച്ചു. വൈദ്യുതി തടസ്സപ്പെട്ടാൽ ഉടനടി ഓട്ടോമാറ്റകെ് ആയി ജനറേറ്റർ പ്രവർത്തിപ്പിക്കുന്ന സംവിധാനം തകരാറിലായതാണ് പ്രശ്നമായത്. തുടർന്ന് പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗത്തിലെ ടെക്നീഷ്യന്മാരെത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
Loading...
COMMENTS