യു.ഡി.എഫ് സായാഹ്ന ധർണ

04:59 AM
06/12/2018
കുന്നംകുളം: ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിലും ബന്ധു നിയമനം നടത്തിയ കെ.ടി. ജലീലിനെ സംരക്ഷിക്കുന്നതിനെതിരെയും കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ കെ.ആർ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ജയ്സിങ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, ഡി.സി.സി ഭാരവാഹികളായ കെ.സി. ബാബു, സി.ഐ ഇട്ടിമാത്തു, വി.കെ. രഘുസ്വാമി, ടി.കെ. ശിവശങ്കരൻ, ബിജോയ് ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ കെ. ജയശങ്കർ, വി. കേശവൻ, യു.ഡി.എഫ് നേതാക്കളായ വർഗീസ് നീലങ്കാവിൽ, ശ്രീരാമൻ ഏറത്ത്, വി.ജി. അനിൽ, സുഭാഷ് കുണ്ടന്നൂർ, വി.കെ, സുമൻ, ബിജു സി.ബേബി, സി.കെ. ജോൺ, കെ.വിശ്വംഭരൻ, എം.കെ. ജോസ്, സുലൈമാൻ കടങ്ങോട്, രവീന്ദ്രൻ അമ്പക്കാട്ട്, വിജയൻ ആർത്താറ്റ്, എൻ.കെ. അലി, യാവുട്ടി ചിറമനേങ്ങാട്, എം.എസ്. പോൾ എന്നിവർ സംസാരിച്ചു.
Loading...