കുറി നടത്തിയില്ല; തുക നൽകാൻ വിധി

04:59 AM
06/12/2018
തൃശൂർ: കുറി ചേർത്തിട്ടും നടത്താതിരുന്നതിനെതിരെ നൽകിയ ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. കോട്ടപ്പടി വാഴപ്പുള്ളി വീട്ടിൽ വി.കെ. സുനിൽ ഫയൽ ചെയ്ത ഹരജിയിൽ കുന്നംകുളത്തെ വീജിക ചിറ്റ്സിനെതിരെയാണ് തൃശൂർ ഉപഭോക്തൃ ഫോറത്തി​െൻറ വിധി. 1,000 രൂപ തവണ സംഖ്യയുള്ള കുറിയിൽ 73 തവണ അടച്ചതിനുശേഷം കുറി നടത്തിയില്ലെന്നും പണം തിരിച്ചു നൽകിയില്ലെന്നുമാണ് പരാതി. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പി.കെ. ശശി, അംഗം എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ േഫാറം 73,000 രൂപയും 2014 ജൂലൈ 20 മുതൽ ഒമ്പത് ശതമാനം പലിശവും ചെലവിലേക്ക് 2,000 രൂപയും നൽകാൻ വിധി പുറപ്പെടുവിച്ചു. ഹരജിക്കാരനു വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Loading...
COMMENTS