സാമ്പത്തിക തട്ടിപ്പ്​: പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

04:59 AM
06/12/2018
attn mlp കുന്നംകുളം: സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കുന്നംകുളം പൊലീസ് പിടികൂടി. ആലിപറമ്പ് വരായിനിങ്ങള്‍ ശിവദാസനെയാണ് (62) പെരിന്തല്‍മണ്ണയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ശേഷം കേസ് നടപടികളില്‍ ഹാജരാകാതിരുന്ന ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സി.ഐ കെ.ജി. സുരേഷ്, എസ്.ഐ യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. മഹിള സമ്മേളനം വെങ്കിടങ്ങ്: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ വെങ്കിടങ്ങ് പഞ്ചായത്ത് സമ്മേളനം ജില്ല കമ്മിറ്റി അംഗം ടി.ആർ. മീര ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഗീത ഭരതൻ, പ്രസിഡൻറ് ഷീജ രാജീവ്, ജ്യോതി രാമൻ, പി.എ. രമേശൻ, കെ.കെ. ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ചാന്ദ്നി വേണു (പ്രസി.), രതി എം. ശങ്കർ (സെക്ര.), മുംതാസ്റസാക്ക് (ട്രഷ.).
Loading...
COMMENTS