Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.എൽ.എ ഓഫിസ് മാർച്ച്

എം.എൽ.എ ഓഫിസ് മാർച്ച്

text_fields
bookmark_border
വടക്കാഞ്ചേരി: അനിൽ അക്കര എം.എൽ.എയുടെ ഫണ്ട് വിനിയോഗം സുതാര്യമാക്കുക, വടക്കാഞ്ചേരിയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.െഎ എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തുന്നു. ഇന്ന് രാവിലെ 10ന് ബഹുജന മാർച്ചും ധർണയും സി.പി.എം എരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാടി​െൻറ വികസന പ്രവർത്തനങ്ങളും ജനകീയ ആവശ്യങ്ങളും ചർച്ച ചെയ്യേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളിൽ കോൺഗ്രസ് അംഗങ്ങളെ ഉപയോഗിച്ച് ആക്രമണം സംഘടിപ്പിക്കാൻ എം.എൽ.എ നിർദേശം നൽകുകയാണെന്നും ആരോപിക്കുന്നു. ഡി.വൈ.എഫ്.െഎ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് കെ.ആർ. രൂപേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി. സജീന്ദ്രൻ, സി.ആർ. കാർത്തിക, മിഥുൻ സജീവ്, എ.ഡി. അജി, വി.ജി. ജയസൂര്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story