Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎളവള്ളിയിൽ...

എളവള്ളിയിൽ വീട്ടമ്മക്ക്​ കടന്നൽ കുത്തേറ്റു

text_fields
bookmark_border
പാവറട്ടി: എളവള്ളിയിൽ ഒരാൾക്ക് കൂടി കടന്നൽ കുത്തേറ്റു. കുന്നത്തുള്ളി പ്രദീപി​െൻറ ഭാര്യ സുഗതക്കാണ് ശനിയാഴ്ച രാവിലെ കടന്നൽ കുത്തേറ്റത്. സമീപത്തെ മരക്കൊമ്പിലെ ഭീമൻ കടന്നൽ കൂട്ടിൽ നിന്നാണ് ആക്രമണം ഉണ്ടായത്. റോഡിന് തൊട്ടുള്ള ഇൗ കടന്നൽ കൂട് കാരണം സമീപവാസികൾ ഭീതിയിലാണ്. രണ്ട് ദിവസം മുമ്പ് പാടത്ത് ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റ് പറങ്ങനാട്ട് ഭാസ്കരൻ (68) മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എളവള്ളി പഞ്ചായത്തിലെ പല മേഖലകളിലും കടന്നൽ കൂടുകൾ ഭീഷണിയായുണ്ടെന്നും അവയെ നശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് തഹസിൽദാർക്കും കലക്ടർക്കും എളവള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ജെ. സ്റ്റാൻലി പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story